Latest News

എസ്.ടി.യു. സംസ്ഥാന നേതൃസംഗമവും ട്രേഡ് യൂണിയന്‍ സ്‌കൂളും ചരിത്രമായി

കാസര്‍കോട്:[www.malabarflash.com] എസ്.ടി.യു സംസ്ഥാന നേതൃസംഗമവും ട്രേഡ് യൂണിയന്‍ സ്‌കൂളും പ്രമുഖരായ സാമ്പത്തിക-തൊഴില്‍ വിദഗ്ധരുടെയും നേതാക്കളുടെയും സാന്നിധ്യവും പ്രഭാഷണവും കൊണ്ട് ശ്രദ്ധേയവും ഉജ്ജ്വലവുമായി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 180 പ്രതിനിധികള്‍ പങ്കെടുത്ത നേതൃസംഗമത്തിനും ട്രേഡ് യൂണിയന്‍ സ്‌കൂളിനും തുടക്കം കുറിച്ച് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്ത് എസ്.ടി.യു മുന്‍ സംസ്ഥാന പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പതാക ഉയര്‍ത്തി. 

മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള സ്വാഗതം പറഞ്ഞു. 

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ സെക്രട്ടറി എം.അബ്ദുല്ല മുഗു, എം.എല്‍. മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, മുനിസിപ്പല്‍ ചെയര്‍മാന്‍ടി.ഇ അബ്ദുള്ള, മുസ്‌ലിം ലീഗ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ ജലീല്‍, മഞ്ചേശ്വരം മണ്ഡലം ജനറല്‍സെക്രട്ടററി എം. അബ്ബാസ്, മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എ.എം കടവത്ത് പ്രസംഗിച്ചു. സംസ്ഥാന ട്രഷറര്‍ എം.എ കരീം നന്ദി പറഞ്ഞു.

ആഗോള സാമ്പത്തിക നയവും ഇന്ത്യന്‍ തൊഴില്‍ നിയമ ഭേദഗതികളും എന്ന വിഷയത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വി.കെ പ്രസാദ് പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വണ്ടൂര്‍ഹൈദരലി, കെ.ടി. കുഞ്ഞാന്‍ പ്രസീഡിയം നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍ സ്വാഗതവും സെക്രട്ടറി അഡ്വ. പി.എം. ഹനീഫ നന്ദിയും പറഞ്ഞു.

കേരളത്തിലെ തൊഴില്‍ നിയമങ്ങള്‍ എന്ന വിഷയത്തില്‍ റിട്ട. ലേബര്‍ ഓഫീസര്‍കെ. കുമാരന്‍ ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി എം.പി.എം. സാലി സ്വാഗതവും സെക്രട്ടറി പി.എസ് അബ്ദുല്‍ ജബ്ബാര്‍നന്ദിയും പറഞ്ഞു.


വ്യക്തിത്വ വികസനവും നേതൃപാഠവും എന്ന വിഷയം പ്രമുഖ കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റ് എം.എ സുഹൈല്‍ അവതരിപ്പിച്ചു. കേരള അംഗണ്‍വാടി ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. കെ എം. അഷ്‌റഫ് പ്രസംഗിച്ചു. എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ. ഷാഹുല്‍ ഹമീദ് സ്വാഗതവും സെക്രട്ടറി കല്ലടി അബൂബക്കര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുള്ള പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. 

ഞായറാഴ്ച്ച രാവിലെ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം എസ്.ടി.യു ചരിത്രത്തിലൂടെ എന്ന വിഷയം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ചയില്‍ വി.എ കെ തങ്ങള്‍, കെ.കെ. ഹംസ, എം.എ. കരീം, കെ.എം.സി ഇബ്രാഹിം, തെങ്ങലക്കണ്ടി അബ്ദുല്ല, അഷ്‌റഫ് ടാണ, സിദ്ദീഖ് ചെറിയേരി, താഷ്‌കന്റ്കാട്ടിശ്ശേരി, കെ.എം കോയ, അഷ്‌റഫ് എടനീര്‍, കെ. പി മുഹമ്മദ് അഷ്‌റഫ്, ഒ.സി ഹനീഫ്, അഡ്വ. പി.ടി റജീന, കെ.ടി.സി മുഹമ്മദ്, സി.എച്ച് ജമീല ടീച്ചര്‍, എം.സിദ്ദീഖ്, വല്ലാഞ്ചിറ മജീദ്, കാക്കാക്കുന്ന് ഉസ്മാന്‍ കുഞ്ഞ്, എ.ടി അബ്ദു, കെ.എസ്. ഹലീലു റഹ്മാന്‍ പങ്കെടുത്തു.

സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ. അബ്ദല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.പി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് വണ്ടൂര്‍ ഹൈദരലി, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, മുസ്‌ലി ംലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഡ്വ. വി.എം മുനീര്‍, മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് ഖാലിദ് പച്ചക്കാട് പ്രസംഗിച്ചു. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി നന്ദി പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.