കാസര്‍കോട്: [www.malabarflash.com] രാജസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ യുവാവിനെയും 15കാരിയേയും കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ കാസര്‍കോട്ടെ ലോഡ്ജില്‍ വെച്ച് രാജസ്ഥാന് പൊലീസ് പിടികൂടി.
രാജസ്ഥാന് വര്ഷാപൂര് സ്വദേശി സഫ്ഖാനും(21) പതിനഞ്ച്കാരിയുമാണ് ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് റെയില്വെസ്റ്റേഷന് റോഡിലെ ലോഡ്ജില്‍ വെച്ച് പിടിയിലാവുന്നത്.
16ന് പുലര്‍ച്ചെ വിദ്യാര്‍ത്ഥിനിയെ കാണാതായതായി ബന്ധുക്കള്‍ രാജസ്ഥാന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് അയല്‍ക്കാരനായ സഫ്ഖാനെയും കാണാതായതായി അറിയുന്നത്. സഫ്ഖാന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട്ട് ഉള്ളതായി വിവരം ലഭിച്ചത്.
ഇതേ തുടര്‍ന്ന് രാജസ്ഥാന് പൊലീസ് കാസര്‍കോട് പൊലീസിന്റെ സഹായം തേടുകയായിരുന്നു. ശനിയാഴ്ച രാവിലെ ലോഡ്ജിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ ബന്ധുക്കളെ ഏല്‍പ്പിച്ചു. സഫ്ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ആഭരണങ്ങള്‍ കവര്‍ന്നുവെന്നുമുള്ള പരാതിയിലാണ് സഫ്ഖാനെതിരെ കേസ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment