കാസര്‍കോട്: [www.malabarflash.com] ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോസ് ഏഞ്ചല്‍സില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ വോളിബോളില്‍ ഇന്ത്യയ്ക്ക് വെങ്കലമെഡല്‍ നേടിയ ടീം ക്യാപ്റ്റന്‍ സുമേഷ് വാര്യരെ അനുമോദിച്ചു. ഓണസദ്യയും സംഘടിപ്പിച്ചു.
ഉദയഗിരി സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ഉപഹാരങ്ങള്‍ ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ സമ്മാനിച്ചു. എഡിഎം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദലി, മാധ്യമപ്രവര്‍ത്തകന്‍ പി. ചന്ദ്രമോഹന്‍, സൈക്കിളിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ സംസാരിച്ചു. സുമേഷ് വാര്യര്‍ മറുപടി പ്രസംഗം നടത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. അച്യുതന്‍ സ്വാഗതവും സെക്രട്ടറി ടി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment