Latest News

അജാനൂര്‍ സ്‌കൂളിന്റെ ഓണാഘോഷ പരിപാടികള്‍: ഉദ്ഘാടനവും പാചകവും അശോകേട്ടന്‍

കാഞ്ഞങ്ങാട്: [www.malabarflash.com] അജാനൂര്‍ ഗവ.ഫിഷറീസ് യുപി സ്‌കൂളിന്റെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നടത്തിയതും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണസദ്യ ഒരുക്കിയതും നാട്ടുകാര്‍ക്ക് പ്രിയങ്കരനായ പാചകവിദഗ്ധന്‍ കൂടിയായ അശോകേട്ടന്‍.

അജാനൂര്‍ കടപ്പുറം ഇട്ടമ്മല്‍ സ്വദേശിയായ 30 വര്‍ഷത്തിലധികമായി പാചകജോലി ചെയ്യുന്നു. നാട്ടുകാരോടും പാവപ്പെട്ടവരോടും കൂലി വാങ്ങാറില്ല എന്നതും അശോകന്റെ പ്രത്യേകതയാണ്. 

2012ല്‍ നടന്ന മാണിക്കോത്ത് മഹോല്‍സവം കിഴക്കുംകര, കോട്ടച്ചേരി വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോല്‍സവം, വിവിധ സ്‌കൂള്‍ കലോല്‍സവങ്ങള്‍ എന്നിവിടങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കിയതും സൗജന്യമായാണ്. 

അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് മെമ്പറാണ് നിലവില്‍ അശോകന്‍. വലിയ പരിപാടികള്‍ക്ക് സഹായികളായി ശ്രീജേഷ്, പ്രകാശന്‍, രാജന്‍, ലോഹിതാക്ഷന്‍, ശശി, വിനു എന്നിവരുടെ സഹായവും ഉപയോഗപ്പെടുത്താറുണ്ട്. കൂടാതെ നിര്‍ദ്ധനരായ രോഗികളുടെ ചികില്‍സയ്ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യുന്നതിലും അശോകന്‍ മുമ്പിലാണ്.
സ്‌കൂളിലെ ഓണാഘോഷ പരിപാടികളില്‍ പ്രീ-പ്രൈമറി മുതല്‍ ഏഴാംക്ലാസ്സുവരെയുള്ള മുഴുവന്‍ കുട്ടികളും പങ്കെടുത്തു. രക്ഷിതാക്കള്‍ക്കും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക മല്‍സരങ്ങള്‍ ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ക്ക് പഞ്ചഗുസ്തി മല്‍സരം, ചൂലു നിര്‍മ്മാണ മല്‍സരം എന്നിവ വേറിട്ട അനുഭവമായി. 

പൂര്‍വ്വവിദ്യാര്‍ത്ഥിയായ എ.കെ.സുധാകരന്‍ കുട്ടികള്‍ക്ക് പൂക്കൂട നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. ഉദ്ഘാട പരിപാടിയില്‍ പിടിഎ പ്രസിഡന്റ് കെ.ജി.സജീവന്‍, വൈസ് പ്രസിഡന്റ് രവി ബല്ലാ കടപ്പുറം, മദര്‍ പിടിഎ പ്രസിഡന്റ് രാധിക ഗണേശന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് പി.പി.കുഞ്ഞബ്ദുള്ള, വൈസ് പ്രസിഡന്റ് സുശീല രാജന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എ.ജി.ശംസുദ്ധീന്‍ സ്വാഗതവും വി.മോഹനന്‍ നന്ദിയും പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.