Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു- മുഖ്യമന്ത്രി

കാഞ്ഞങ്ങാട്:[www.malabarflash.com] കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുളള 108 ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പ്രതീക്ഷയ്‌ക്കൊത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാറിനു പോലും സാധിക്കുന്നില്ല. തങ്ങളുടേതല്ലാത്ത കുറ്റത്തിന് നരകയാതന അനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എല്ലാവരുടെയും സഹായം ലഭിക്കേണ്ടതാണ്. ഇങ്ങിനെ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാറിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു
സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള സായിപ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് 108 വീടുകള്‍ നിര്‍മ്മിക്കുന്നത്. ഫിഷറീസ് എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു പ്രൊജക്ട് സമര്‍പ്പണം നിര്‍വ്വഹിച്ചു. ലീലാകുമാരി അമ്മ,സായി പ്രൊജക്ട് ആര്‍ക്കിടെക്റ്റ് ദാമോദരന്‍, ഹസൈനാര്‍ ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാര്‍ പ്രൊജക്ട് അവതരിപ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍, നഗരസഭാചെയര്‍ പേഴ്‌സണ്‍ കെ. ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ മുംതാസ് സമീറ, അഡ്വ. മുംതാസ് ഷുക്കൂര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്‍, സി.കെ ശ്രീധരന്‍, ഗോവിന്ദന്‍ പളളിക്കാപ്പില്‍, എ.വി രാമകൃഷ്ണന്‍, പി.വി മൈക്കിള്‍, പി.സി രാജേന്ദ്രന്‍, എഡിഎം എച്ച് ദിനേശന്‍, ആര്‍ഡിഒ ഡോ. പി.കെ ജയശ്രീ, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍, പ്രൊജക്ട് കോഡിനേറ്റര്‍ അഡ്വ. കെ മധുസൂദനന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രഖ്യാപിച്ച ഭൂരഹിതരായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സന്നദ്ധസംഘടനകളുമായി സഹകരിച്ച് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന സാഫല്യം ഭവന നിര്‍മ്മാണ പദ്ധതിയുടെ ആദ്യഘട്ടമെന്ന് നിലയിലാണ് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സായി പ്രസാദം പദ്ധതി 108 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഇതിനായി സര്‍ക്കാര്‍ ഓരോ കുടുംബത്തിനും 10 സെന്റ് വീതം ഭൂമി അനുവദിച്ചു. പുല്ലൂര്‍-പെരിയ, കിനാനൂര്‍- കരിന്തളം, എണ്‍മകജെ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.