Latest News

പളളിയില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു

കാസര്‍കോട്: [www.malabarflash.com] കാറും ബൈക്കും കൂട്ടിയിടിച്ച് കൊമ്പനടുക്കം സ്വദേശി മരിച്ചു. കൊമ്പനടുക്കം ആലിച്ചേരിയിലെ അമീറാ(38)ണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് ചന്ദ്രഗിരി പാലത്തിന് സമീപത്തെ ഫര്‍ണിച്ചര്‍ കടയുടെ മുന്നിലാണ് അപകടം നടന്നത്.

പള്ളിയില്‍ നിന്നിറങ്ങി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ അമീര്‍ സഞ്ചരിച്ച കെ എല്‍ 14 ക്യു 3872 നമ്പര്‍ ബൈക്കില്‍ കെ എല്‍ 60 ഇ 9389 നമ്പര്‍ റിറ്റ്‌സ് കാര്‍ ഇടിക്കുകയായിരുന്നു.. അമീറിനെ നാട്ടുകാര്‍ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മയ്യത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ: സമീറ. സഹോദരങ്ങള്‍: ഇല്യാസ്, അഷ്‌റഫ്, ഉമ്മു ഹലീമ, അനീസ, ജമീല, സമീറ.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.