Latest News

ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

കാസര്‍കോട്: [www.malabarflash.com] റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ചൂരി ബട്ടംപാറയിലെ അബ്ദുല്‍ റഹിമാന്റെ മകന്‍ ലിയാഖത് അലി (35) ആണ് മരിച്ചത്.

മെയ് 31ന് ചൂരിയില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ലിയാഖതിനെ അമിതവേഗതയില്‍വരികയായിരുന്ന ബൈക്കിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്കും ദേഹമാസകലവും ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ഉടന്‍തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അവിവാഹിതനായിരുന്നു. പരേതയായ ആമിനയാണ് മാതാവ്. സഹോദരങ്ങള്‍: അമീറലി, അബ്ദുല്ല (ഇരുവരും ദുബൈ), റഷീദ്, മുംതാസ്, ഷംശാദ്, സെബീന. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിദ്യാനഗര്‍ ജേര്‍ണലിസ്റ്റ് കോളനിയിലുള്ള പിതാവ് അബ്ദുര്‍ റഹ്മാന്റെ വീട്ടിലെത്തിക്കും. ഖബറടക്കം ഉച്ചക്ക് ശേഷം നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.