Latest News

വ്യാപാരിയുടെ ദുരൂഹ മരണം: ആത്മഹത്യ പ്രേരണാകുറ്റത്തിന് മകന്‍ അറസ്റ്റില്‍

ബേക്കല്‍:[www.malabarflash.com] വ്യാപാരി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മകനെ അറസ്റ്റ് ചെയ്തു.

ചേറ്റുകുണ്ടിലെ വ്യാപാരി പൂച്ചക്കാട് ടെമ്പിള്‍ റോഡിലെ സി.എച്ച് ഹസൈനാര്‍(59) മരണപ്പെട്ട കേസില്‍ മകന്‍ സാജിദ് ഹുസൈനെ(28)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ജുലായ് 23ന് രാവിലെയാണ് ഹസൈനാറിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അടുക്കളയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട ഹസൈനാറിനെ ഉടനെ ആസ്പത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് അന്ന് സാജിദ് പൊലീസിനോട് പറഞ്ഞിരുന്നത്. 

എന്നാല്‍ മരണത്തിന് തലേദിവസം ഹസൈനാറും സാജിദും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നുവത്രെ. അതിനിടെ ഹസൈനാറിനെ സാജിദ് തള്ളിയിട്ടതായും പറയുന്നു. മകന്റെ മര്‍ദ്ദനത്തില്‍ മനംനൊന്താണ് ഹസൈനാര്‍ ജീവനൊടുക്കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതേ തുടര്‍ന്നാണ് കേസെടുത്ത് സാജിദിനെ അറസ്റ്റ് ചെയ്തത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.