Latest News

മാങ്ങാട് സംഭവം; കോണ്‍ഗ്രസും ലീഗും നടത്തിയ കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു; സിപിഎം

ഉദുമ[www.malanarflash.com]: മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാലകൃഷ്ണ ക്ഷേത്രം മലിനമാക്കിയ സംഭവത്തില്‍ എസ്ഡിപിഐക്കാര്‍ അറസ്റ്റിലായതോടെ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസും ലീഗും നടത്തിയ കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതായി സിപിഐ എം ഉദുമ ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

മാങ്ങാട്ടെ സിപിഐ എം പ്രവര്‍ത്തകരെയും സ്ഥാപനങ്ങളും ക്രിമിനലുകളെ ഉപയോഗിച്ച് കോണ്‍ഗ്രസുകാര്‍ വ്യാപകമായി ആക്രമിച്ചു. ഈ സംഭവത്തിന്റെ മറവില്‍ വര്‍ഗീയ സംഘര്‍ഷമുാക്കാന്‍ എസ്ഡിപിഐക്കാര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ജീപ്പ് കത്തിച്ചു. പിന്നീട് ഈ സംഘം മാങ്ങാട് മോലോത്തുങ്കാല്‍ ക്ഷേത്രം മലിനമാക്കി. സംഭവത്തില്‍ എസ്ഡിപിഐക്കാരായ പ്രതികളെ രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസും മുസ്ലിംലീഗും വ്യാജ പ്രചാരണം നടത്തി.
ക്ഷേത്രം മലിനമാക്കിയത് സിപിഐ എം പ്രവര്‍ത്തകരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. വ്യാജ പ്രചാരണം നടത്തി വിശ്വാസികളെ ഉപയോഗിച്ച് സിപിഐ എമ്മില്‍ ഭിന്നതയുാക്കാനും ശ്രമിച്ചു. ഇങ്ങനെ പ്രചാരണം നടത്തിയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നോട്ടുമുാക്കാമെന്നായിരുനു യുഡിഎഫിന്റെ സ്വപ്നം. 

ഈ പ്രചാരണം പ്രദേശത്തെ നാട്ടുകാരൊന്നാകെ തള്ളിക്കളഞ്ഞ് പൊലീസുമായി സഹകരിച്ചതിനാല്‍ യഥാര്‍ഥ പ്രതികളെ പിടികൂടാനായി. പ്രതികളായവരെ രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസിലെയും ലീഗിലെയും ചിലര്‍ ശ്രമിച്ചതായി ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സിപിഐ എം അഭിപ്രായപ്പെട്ടു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.