Latest News

കൊല്‍ക്കത്തയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച 17 കാരിയെ യുവതി കുത്തി കൊന്നു

കൊല്‍ക്കത്ത: [www.malabarflahs.com] വിവാഹാഭ്യര്‍ഥന നിരസിച്ച പതിനേഴുകാരിയെ 23 വയസുള്ള യുവതി കുത്തികൊലപ്പെടുത്തി. കൊല്‍ക്കത്തയിലാണ് സംഭവം. തെക്കു കിഴക്കന്‍ റയില്‍വേയുടെ ക്വട്ടേര്‍ഴ്‌സിലാണ് സംഭവമുണ്ടായത്. കൊലപാതകം നടത്തിയ യുവതി സ്വവര്‍ഗാനുരാഗിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അപൂര്‍വമായ കൊലപാതകമാണ് നടന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ വിവാഹാഭ്യര്‍ഥന തള്ളിയതിനെ തുടര്‍ന്ന് ഇണയെ കൊല്ലുന്ന സംഭവം അപൂര്‍വമാണ്. സംഭവവുമായിബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിന്‍കി ഷൗ എന്ന 17 കാരിയെയാണ് മന്ദിരയെന്ന 23 കാരി കൊലപ്പെടുത്തിയത്. റിന്‍കിയോട് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും റിന്‍കി ഇത് നിഷേധിക്കുകയായിരുന്നു. റിന്‍കിയുടെ വീട്ടുകാര്‍ ബന്ധുവായ ഒരു യുവാവുമായി ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നു. മന്ദിര മൂര്‍ച്ചയേറിയെ കത്തി ഉപയോഗിച്ച് നിരവധി തവണ റിന്‍കിയെ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കൊല്‍ക്കത്തയില്‍ സ്വര്‍വര്‍ഗാനുരാഗികളായ മൂന്നോളം പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക് പറയുന്നത്. വീട്ടുകാരുടെ എതിര്‍പ്പായിരുന്നു ആത്മഹത്യകള്‍ക്ക് കാരണം.

റിന്‍കിയും മന്ദിരയുടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി റിന്‍കി സ്ഥിരമായി കൂടെ താമസിക്കണമെന്ന ആവശ്യവുമായി മന്ദിര ശല്യപ്പെടുത്താറുണ്ടെന്ന് റിന്‍കിയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ റിന്‍കിയ്ക്ക് ഇത് ഇഷ്ടമായിരുന്നില്ല. റിന്‍കിയുടെ കല്യാണം ഉറപ്പിച്ചെന്ന വാര്‍ത്ത കേട്ടതോടെ മന്ദിര കൂടുതല്‍ അസ്വസ്ഥയായെന്നും ബന്ധുക്കള്‍ പറയുന്നു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.