Latest News

തൃക്കണ്ണാട് അമാവാസി പിതൃതര്‍പ്പണം 14ന്

ഉദുമ[www.malabarflash.com]: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കര്‍ക്കിടക അമാവാസി പിതൃതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം അധികൃതര്‍ അറിയിച്ചു.

പിതൃതര്‍പ്പണത്തിന് എത്തുന്നവരുടെയും ഭക്തജനങ്ങളുടെയും എണ്ണം എല്ലാവര്‍ഷവും കൂടിക്കൂടിവരുന്നതായി അനുഭവപ്പെടുന്നതിനാല്‍ സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വര്‍ദ്ധിപ്പിക്കും. സമുദ്ര സ്‌നാനഘട്ടത്തില്‍ ലൈഫ് ജാക്കറ്റ് മുതലായ രക്ഷാ ഉപകരണങ്ങളുമായി കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പോലീസും ഉണ്ടാകും. ക്ഷേത്രത്തിലും കുളത്തിലും ഹൈവെയിലും വനിതാപോലീസ് അടക്കമുള്ള സന്നാഹവുമുണ്ട്.

ബലിതര്‍പ്പണത്തിന് ഏര്‍പ്പാട് ചെയ്തിട്ടുള്ള 20 ബലിത്തറയില്‍ ഒരെണ്ണം പ്രായാധിക്യം കൊണ്ടും രോഗം കൊണ്ടും മറ്റും അവശത അനുഭവിക്കുന്നവര്‍ക്ക് അധികസമയം ക്യു നില്‍ക്കാതെ പിണ്ഡം വെക്കന്നതിന് പ്രത്യേക പാസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര നടയില്‍ തിരക്കും ക്യൂവിന്റെ ദൈര്‍ഘവും കുറയ്ക്കുന്നതിന് തീര്‍ത്ഥപ്രസാദം നല്‍കുന്നത് പുറത്ത് നടരാജ മണ്ഡപത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കെ. എസ്. ആര്‍. ടി. സി. യോട് അധിക സര്‍വ്വീസുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ വി. ബാലകൃഷ്ണന്‍ നായര്‍, ട്രസ്റ്റിമാരായ ശ്രീവല്‍സന്‍ നമ്പ്യാര്‍, ബാലകൃഷണന്‍ നായര്‍, പി. ജയാനന്ദന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.