കാസര്‍കോട്: [www.malabarflash.com] ഏര്‍വാടിയിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട് പൊലീസ് കാസര്‍കോട് പൊലീസിന്റെ സഹായം തേടി. കൊലക്ക് പിന്നില്‍ ഒരു കാസര്‍കോട്ടുകാരനാണെന്ന് തിരിച്ചറിഞ്ഞതായാണ് വിവരം.
നേരത്തെ മറ്റൊരു കേസില്‍ റിമാണ്ടിലായി ജാമ്യത്തിലിറങ്ങിയ ഇയാളെ പിടികൂടാനാണ് തമിഴ്‌നാട് പൊലീസ് കാസര്‍കോട് പൊലീസിന്റെ സഹായം തേടിയത്.
2008 നവംബര്‍ 7നാണ് ഏര്‍വാടിയിലെ ഒരു ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ടത്. കാസര്‍കോട്ടുകാരനും മറ്റൊരാള്‍ക്കും ഒപ്പം എത്തിയ യുവതിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി മുങ്ങുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ലോഡ്ജ് മാനേജര്‍ ഫോട്ടോ കണ്ടാണ് കൊലയാളി സംഘത്തിലെ കാസര്‍കോട്ടുകാരനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടി വലവീശിയതായും പൊലീസ് അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment