Latest News

ഉദുമ സ്‌കൂളിലെ പി.ടി.എ ഫണ്ട് തട്ടിപ്പ്; കസേര ഉറപ്പിക്കാന്‍ വിവാദ അധ്യാപകന്‍ പരക്കം പായുന്നു

ഉദുമ:[www.malabarflash.com] ഉദുമ സ്‌കൂളിലെ പി.ടി.എ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകന്‍ നേതാക്കളെയും പി.ടി.എ കമ്മിററിയുടെ പുതിയ അംഗങ്ങളെയും കൈയ്യിലെടുത്ത് നല്ല പിളള ചമയാനുളള ശ്രമം നടത്തുന്നു.

പ്രിന്‍സിപ്പാള്‍ ചാര്‍ജുളള ഈ അധ്യാപകന്‍ ഈ വര്‍ഷം ഉദുമ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ നേടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങിയ പി.ടി.എ ഫണ്ടിലും വെല്‍ഫെയര്‍ ഫണ്ടിലും വന്‍ തിരിമറി നടത്തുകയും. പി.ടി.എ നിയമിച്ച അന്വേഷണ കമ്മീഷന്‍ തിരിമറികള്‍ തെളിവു സഹിതം പുറത്തു വന്നിരുന്നു. ഈ സംഭവ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പി.ടി.എ പ്രസിഡണ്ടും ഉദുമ ഗ്രമാപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കഴിഞ്ഞ മാസം
അവധിയെടുത്ത ദിവസങ്ങളില്‍ അറന്റ്‌റജിസ്റ്ററില്‍ ഒപ്പിട്ടതായും കണ്ടെത്തിയിരുന്നു.

ഇതോ തുടര്‍ന്ന് പി.ടി.എ കമ്മിററി ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

ഇതിനിടയിലാണ് ഉദുമയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും പുതുതായി തിരഞ്ഞെടുത്ത പിടിഎ അംഗങ്ങളുടെയും പിന്തുണയ്ക്കായി പരക്കം പായാുകയാണ് ഈ അധ്യാപകന്‍.
പി.ടി.എ അംഗങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം വിളിച്ച് താന്‍ നിരപരാധിയാണെന്ന് സ്ഥാപിച്ചെടുക്കാനുളള ശ്രമങ്ങളും നടത്തുന്നു.

കഴിഞ്ഞ ദിവസം ഉദുമയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹതാപം പിടിച്ചു പററാന്‍ ഇയാള്‍ കീറിയ വസ്ത്രവുമായി എത്തി കരഞ്ഞ് സങ്കടം പറയുകയുണ്ടായി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ പുകച്ച് പുറത്ത് ചാടിച്ച് ആ കസേരയില്‍ ഇരിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമത്തില്‍ ബലിയാടായ രാഷ്ട്രീയ നേതാവില്‍ നിന്നും ഇയാള്‍ക്ക് അനുകൂല നിലപാട് ലഭിച്ചില്ല.

അതിനിടെ ഈ വര്‍ഷം ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെയും കയ്യിലെടുക്കാനുളള ശ്രമവും നടത്തുന്നതായി പുറത്ത് വന്നിട്ടുണ്ട്.

അതേ സമയം ഇയാളുടെ തട്ടിപ്പുകള്‍ പുറത്ത് കൊണ്ടുവന്ന അധ്യാപകര്‍ക്കെതിരെ ഇയാള്‍ അപവാദ പ്രചരണം നടത്തുതായും ആരോപണണമുണ്ട്.

അതിടെ ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളിലും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഉദുമ സ്‌കൂളിലെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തട്ടിപ്പു വീരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും വ്യാപകമായ പോസ്റ്റര്‍ പ്രചരണം നടക്കുന്നുണ്ട്.

ഉദുമക്കാരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തി വരികയാണ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.