അബ്ദുല്‍ ഖാദറിന്റെ ബന്ധുവും അമീറിന്റെ മകനും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഈ സംഭവത്തില്‍ അബ്ദുല്‍ ഖാദറിന്റെ ബന്ധുവായ യുവാവിനെ അമീര്‍ ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച വൈകുന്നേരം അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ ഒരു സംഘം അമീറുമായി തര്‍ക്കമുണ്ടായി. ഇതിനിടയിലാണ് അബ്ദുല്‍ ഖാദറിന് വെട്ടേററത്.
കഴുത്തിന് കുത്തേററ ഖാദറിനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാററുകയായിരുന്നു.
അതേ സമയം അടിയേററ പരിക്കുകളോടെ അമീറിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment