Latest News

അബൂദാബി കോടതി വധശിക്ഷക്ക് വിധിച്ച സന്തോഷിന്‍െറ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും

അബൂദാബി:[www.malabarflash.com] കോട്ടയം സ്വദേശി സുബിന്‍ താമസ സ്ഥലത്ത് കൊല്ലപ്പെട്ട കേസില്‍ അബൂദാബി കോടതി വധശിക്ഷക്ക് വിധിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സന്തോഷിനെ രക്ഷപ്പെടുത്താന്‍ നാട്ടുകാരും സുഹൃത്തുക്കളും കൈകോര്‍ക്കുന്നു.

സന്തോഷിന് മാപ്പ് ലഭിക്കണമെങ്കില്‍ സുബിന്‍െറ കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കേണ്ടതുണ്ട്. ഇത് കണ്ടത്തൊന്‍ സന്തോഷിന്‍െറ ഭാര്യ ഷീനയുടെ നാടായ കൊല്ലം കടയ്ക്കല്‍ പഞ്ചായത്തില്‍ ആഗസ്റ്റ് 16ന് നാട്ടുകാര്‍ ബക്കറ്റ് പിരിവ് നടത്തും. 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഷീനക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഗള്‍ഫ് നാടുകളിലുള്ള സന്തോഷിന്‍െറ ബന്ധുക്കളും സുഹൃത്തുക്കളും പണം കണ്ടത്തൊന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കടയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗമാണ് സന്തോഷിന്‍െറ കുടുംബത്തെ സഹായിക്കുന്നതിന് പിരിവ് നടത്താന്‍ തീരുമാനിച്ചത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കയറിയിറങ്ങി പണം സ്വരൂപിക്കും. 

സന്തോഷിന്‍െറ മോചനത്തിന് സഹായം ആവശ്യപ്പെട്ട് ഭാര്യ ഷീന ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. പ്രവാസി വ്യവസായിയുടെ സഹായത്തോടെ 20 ലക്ഷം രൂപ നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഷീന പറഞ്ഞു. അബൂദബിയില്‍ ജോലി ചെയ്യുന്ന സന്തോഷിന്‍െറ സഹോദരന്‍ സതീഷാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 

കീഴ്ക്കോടതിയുടെ വധശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇത് കോടതി സെപ്റ്റംബര്‍ എട്ടിന് പരിഗണിക്കുമെന്ന് സതീഷ് പറഞ്ഞു.
2011 ജൂലൈ 29ന് അബൂദാബിയിലെ താമസ സ്ഥലത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇലക്ട്രീഷ്യനായ സന്തോഷ് ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ സുബിന്‍ അടക്കം സുഹൃത്തുക്കള്‍ താമസിക്കുന്ന തൊട്ടടുത്ത മുറിയില്‍ നിന്ന് വഴക്ക് കേട്ടു. മുറി തുറന്ന് അകത്തുകടന്നപ്പോള്‍ മര്‍ദനമേറ്റു. തിരിച്ച് സ്വന്തം മുറിയിലത്തെിയപ്പോള്‍ അവര്‍ പിന്നാലെയത്തെി മര്‍ദനം തുടര്‍ന്നു. ആത്മരക്ഷക്ക് ശ്രമിക്കുന്നതിനിടെ സുബിന് അബദ്ധത്തില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്ന് പറയുന്നു. 

കേസില്‍ പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോടതിയില്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ സന്തോഷിന്‍െറ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് സതീഷ് പറഞ്ഞു. സുബിന്‍െറ മാതാപിതാക്കള്‍ മാപ്പുനല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് നല്‍കാമെന്ന് കോടതി അറിയിച്ചു. 

തുടര്‍ന്ന് സന്തോഷിന്‍െറ ഭാര്യ ഷീന പലവിധ ഇടപെടലുകള്‍ നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ സുബിന്‍െറ പള്ളി മുഖേന നടത്തിയ നീക്കത്തിലാണ് 50 ലക്ഷം രൂപ നല്‍കിയാല്‍ മാപ്പുനല്‍കാമെന്ന് മാതാപിതാക്കള്‍ അറിയിച്ചത്.
കുടുംബത്തിന്‍െറ ഏക അത്താണിയായിരുന്ന സന്തോഷ് ജയിലിലായതിന് ശേഷം ഭാര്യയുടെയും കുഞ്ഞിന്‍െറയും അവസ്ഥ പരിതാപകരമാണ്. ട്യൂഷന്‍ സെന്‍ററില്‍ പഠിപ്പിക്കാന്‍ പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. സ്വന്തമായി വീടും സ്ഥലവും പോലും ഇല്ല. 

ഗള്‍ഫില്‍ പോകുന്നതിനായി സന്തോഷ് എടുത്ത വായ്പാ കുടിശ്ശികയും കുടുംബത്തെ വേട്ടയാടുന്നു. കുടുംബത്തെ സഹായിക്കാന്‍ ഫെഡറല്‍ ബാങ്ക് കടയ്ക്കല്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഭാര്യ ഷീന നകുലന്‍െറ പേരിലാണ് അക്കൗണ്ട്. അക്കൗണ്ട് നമ്പര്‍: 10570100232974 (IFSC CODE: FDRL 0001057)





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.