Latest News

മണ്ണ് ഞങ്ങള്‍ സംരക്ഷിക്കും

കാഞ്ഞങ്ങാട്:[www.malabarflash.com] സര്‍വ്വചരാചരങ്ങളുടെയും നിലനില്‍പ്പിനാധാരമായ മണ്ണ് സംരക്ഷിക്കുമെന്നും തങ്ങളാല്‍ ആവുന്ന വിധത്തിലുള്ള കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട് അദ്ധ്വാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും കര്‍ഷകദിനത്തില്‍ കുട്ടികള്‍ പ്രതിജ്ഞ ചെയ്തു.

30 സെന്റ് സ്ഥലത്ത് തങ്ങള്‍ നട്ട് വളര്‍ത്തി പരിചരിക്കുന്ന വിഷരഹിത കൃഷിയിടത്തിലെ ചെടികളുടെ ചോട്ടില്‍ നിന്നും ഓരോപിടി മണ്ണ് വാരിപ്പിടിച്ച് കൊണ്ടായിരുന്നു പ്രതിജ്ഞ. 

എ.സി.കണ്ണന്‍നായര്‍ സ്മാരക ഗവ.യുപി സ്‌കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ ടി.രവീന്ദ്രന്‍നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കുട്ടികള്‍ കൃഷിയിടത്തിലെ കളകള്‍ നീക്കം ചെയ്ത് കൊണ്ട് കര്‍ഷകരോടുള്ള ആദരവ് പ്രകടിപ്പിച്ചു. ഇക്കോ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പി.കുഞ്ഞിക്കണ്ണന്‍, കണ്‍വീനര്‍മാരായ സുരഭി രാധാകൃഷ്ണന്‍, അശ്വിന്‍.വി.ഗോപിനാഥ്, പി.ആര്‍.ആശ, ജയരാജന്‍, രാജീവന്‍ എന്നിവര്‍ സംസാരിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.