Latest News

ഹിന്ദു,മുസ്ലിം തീവ്രവാദങ്ങളെ നിരുല്‍സാഹ പ്പെടുത്തുന്നത് അതാത് സമുദായങ്ങള്‍: കെ.എം ഷാജി

കാഞ്ഞങ്ങാട്: [www.malabarflash.com] സംസ്ഥാനത്ത് ഹിന്ദു തീവ്രവാദത്തെ ഹിന്ദുക്കളും മുസ്ലിം തീവ്രവാദത്തെ നിരുല്‍സാഹപ്പെടുത്തുന്നത് മുസ്ലികളുമാണെന്ന് കെ.എം ഷാജി എം.എല്‍.എ. മാണിക്കോത്ത് ശാഖാ മുസ്ലിംയൂത്ത് ലീഗ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോഡിക്ക് അനുകുലമായി കേരളത്തില്‍ നിന്ന് വോട്ടുകള്‍ പോകാതിരുന്നത് ഇവിടെത്തെ ഹിന്ദുക്കള്‍ ഹിന്ദു തീവ്രവാദത്തോട് പുലര്‍ത്തുന്ന ജാഗ്രതയായി കാണാം. അതെ പോലെ 35000 മുസ്ലിം വോട്ടുകള്‍ അരുവിക്കരയിലുണ്ട്. ആ വോട്ടുകളൊന്നും എസ്.ഡി.പിഐക്കോ പി.ഡി.പിക്കോ ജമാഅത്തെ ഇസ്ലാമിക്കോ പോകാതിരുന്നത് മുസ്ലിം തീവ്രവാദത്തോട് കേരള മുസ്ലിംകള്‍ കാണിക്കുന്ന ജാഗ്രതയാണെന്നും ഷാജി കൂട്ടി ചേര്‍ത്തു.
ആര്‍.എസ്.എസിന് ബദലാകാന്‍ സി.പി.എം നടത്തിയ ശ്രമങ്ങളാണ് പലപ്പോഴും സി.പി.എം കേന്ദ്രങ്ങളില്‍ ആര്‍.എസ്.എസിന് ശക്തിയുണ്ടാക്കാന്‍ കാരണമായിരിക്കുന്നത്.സി.പി.എമുകാരന്‍ ആര്‍.എസ്.എസുകാരനെ പോലെ കാവി മുണ്ടുടുക്കാനും വടി പിടിക്കാനും പോകുമ്പോള്‍ അവര്‍ ആര്‍.എസ്.എസിന്റെ ബി ടീമായിത്തീരുകയാ ണെന്നും ഷാജി ഓര്‍മിപ്പിച്ചു.

എന്‍.ഡി.എഫുക്കാരനും ജമാഅത്തെ ഇസ്ലാമിക്കാരനും ആണ്‍കുട്ടികളാണെങ്കില്‍ പരസ്യ സംവാദിനാണ് വരേണ്ടത്. അല്ലാതെ ഇരുട്ടിന്റെ മറവില്‍ ഫേസ്ബുക്കിലും വാട്ട്‌സ് അപ്പിലും പടം സാങ്കേതിക വിദ്യ ഉപയോഗിച്ച് ആളുകളെ അപകീര്‍ത്തിപ്പെടുത്തയല്ല വേണ്ടത്. 

വായുവിലും കടലിലും കരയിലും ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്.ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ മാനസികവും ശാരീരികവുമായി തകര്‍ന്നവര്‍ക്ക് താങ്ങാവാന്‍ യൂത്ത് ലീഗുകാരന് കഴിയണം. സക്കാത്തായി കണകാക്കി അവര്‍ക്കായി കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ ഒരോ യൂത്ത്‌ലീഗുകാരനും മുന്നോട്ട് വരണ മെന്നും ഷാജി ഓര്‍മിപ്പിച്ചു.


ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.എം.പി നൗഷാദ് അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി എം.സി ഖമറുദ്ദീന്‍, വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, സെക്രട്ടറി എം.പി ജാഫര്‍, ജോ.സെക്രട്ടറി സി കെ റഹ്മത്തുള്ള, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ വണ്‍ഫോര്‍ അബ്ദുറഹ്മാന്‍, മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറി ഷംസുദ്ദീന്‍ കൊളവയല്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, ടി എ മൊയ്തു, എം.എം അബ്ദുറഹ്മാന്‍, നാസര്‍ തായല്‍, എം.കെ ഷാനവാസ്, ബഷീര്‍ തായല്‍, എ.പി ഉമ്മര്‍, നസീമ ടീച്ചര്‍, സി.എം ഖാദര്‍ ഹാജി പ്രസംഗിച്ചു. ചടങ്ങില്‍ ഖുര്‍ആന്‍ മനപഠമാക്കിയ ജൗഹറിനുള്ള കെ.എം.സി.സി, യൂത്ത് ലീഗ് എന്നിവര്‍ നല്‍കുന്ന ഉപഹാരം ഷാജി നല്‍കി.ശഫീര്‍ പാടോത്ത് സ്വാഗതവും യു.വി നൗഫല്‍ നന്ദിയും പറഞ്ഞു. നേരത്തെ സമ്മേളനത്തിന്റെ പതാക യു.വി മൂസഹാജി ഉയര്‍ത്തി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.