Latest News

കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം. ഏഴ് പേര്‍ക്ക് വെട്ടേറ്റു.



കാഞ്ഞങ്ങാട്: [www.malabarflash.com] കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം ബി ജെ പി സംഘര്‍ഷം. ഏഴ് പേര്‍ക്ക് വെട്ടേറ്റു. ഇതില്‍ മൂന്നു പേരെ മംഗളൂരു ആശുപത്രിയിലും മറ്റു നാല് പേരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് വ്യാപകമായ അക്രമമാണ് കൊളവയല്‍ കാറ്റാടി പ്രദേശങ്ങളില്‍ അരങ്ങേറിയത്. 

കൊളവയലിലെ സിപിഎം പ്രവര്‍ത്തകരായ ശ്രീജിത്ത്, ഷിജു, ശ്രീജേഷ്, രതീഷ്, ബിജെപി പ്രവര്‍ത്തകരായ ചന്ദ്രന്‍, ഗണേഷന്‍, സഹോദരന്‍ സുനില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരായ സഞ്ജു, പ്രജിത്ത് എന്നിവര്‍ക്കും പരിക്കേറ്റു.

ബി.ജെ.പി പ്രവര്‍ത്തകരായ കെ.വി നാരായണന്‍, അപ്പ എന്നിവരുടെ വീടുകളും, കൊളവയല്‍ വിവേകാനന്ദ വിദ്യാമന്ദിരവും ഒരു സംഘം തകര്‍ത്തു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.