കാഞ്ഞങ്ങാട്: [www.malabarflash.com] കാലിച്ചാനടുക്കത്ത് സിപിഎം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് രൂക്ഷമായ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ജില്ലാ കളക്ടര്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഞായറാഴ്ച രാത്രി എട്ട് മണിയോടെ നിരോധനാജ്ഞ നിലവില്‍ വന്നു. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാനോ ആയുധങ്ങള്‍ കൈവശം വെക്കാനോ പാടില്ല.
ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാടിനടുത്ത കൊളവയലിലുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് വെട്ടേല്‍ക്കുക കൂടി ചെയ്തതോടെയാണ് സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment