തൊടുപുഴ: [www.malabarflash.com] അപ്രതീക്ഷിതമായി പാലത്തിനാല്‍ വീട്ടുമുറ്റത്തെത്തിയ അതിഥിയെ കണ്ടു മന്ത്രി പി.ജെ. ജോസഫ് ആദ്യമൊന്ന് അമ്പരന്നു, പിന്നീട് അതു കൗതുകത്തിനു വഴിമാറി. അപ്പോള്‍ മുഖത്തൊരു പുഞ്ചിരി. നിനക്കും എന്തെങ്കിലും പരാതിയുണേ്ടാ എന്ന ഭാവത്തോടെ മന്ത്രി അടുത്തുചെന്നു. 11 കിലോഗ്രാം തൂക്കമുള്ള ഉഗ്രനൊരു പെരുമ്പാമ്പാണു മന്ത്രിയെ കാണാന്‍ നാട്ടുകാരില്‍ ചിലരോടൊപ്പം എത്തിയത്.
മന്ത്രിയുടെ പുറപ്പുഴ വസതിയിലുള്ള റബര്‍ തോട്ടത്തില്‍ കാണപ്പെട്ട പെരുമ്പാമ്പിനെ നാട്ടുകാരില്‍ ചിലരാണു വീട്ടുമുറ്റത്ത് എത്തിച്ചത്. പിടിച്ചവരില്‍നിന്നു രക്ഷപ്പെടാനൊരു ശ്രമം അവന്‍ നടത്തി. മന്ത്രിയുടെ അടുത്തേക്കു നീങ്ങാനും ശ്രമിച്ചു. അതു കണ്ടപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍നിന്നു കമന്റ്: അവനും എന്തോ പരാതിയുണ്ട് സാറേ... പിന്നെ ഉയര്‍ന്നതു കൂട്ടച്ചിരി. മന്ത്രിയുടെ ഭാര്യ ശാന്തയും കൂടെച്ചേര്‍ന്നു.
വെളളിയാഴ്ച പുറപ്പുഴ കരിങ്കുന്നം റോഡിനു സമീപമുള്ള കരുക്കുമലയിലുള്ള റബര്‍ തോട്ടത്തിലാണു പെരുമ്പാമ്പിനെ കണെ്ടത്തിയത്. റബറിന്റെ ചുവടു തെളിക്കുകയായിരുന്ന തൊഴിലാളികളാണു പാമ്പിനെ കണ്ടത്. ഉടനെ മുട്ടത്തുള്ള വനംവകുപ്പ് ഓഫീസില്‍ അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ എത്തിയില്ല. ഇതോടെ, നാട്ടുകാരനായ ജോബി പോളക്കുളത്തിന്റെയും ബിജു പടവ് പുറത്തിന്റെയും നേതൃത്വത്തില്‍ നാട്ടുകാര്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കി. ഈ സമയം മന്ത്രി ജോസഫ് വീട്ടിലുണെ്ടന്നറിഞ്ഞു നാട്ടുകാര്‍ പാമ്പുമായി പുറപ്പുഴയിലെ വീട്ടിലെത്തുകയായിരുന്നു.
നാട്ടുകാര്‍ പാമ്പിനെ ചാക്കില്‍നിന്നു പുറത്തെടുത്തു. പിന്നെ മന്ത്രിക്കൊപ്പം ചേര്‍ന്നു ഫോട്ടോയെടുത്തു. വൈകാതെ വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി. പാമ്പിനെ ഏറ്റെടുത്ത ഉദ്യോഗസ്ഥര്‍ കുളമാവ് വനത്തില്‍ തുറന്നുവിട്ടു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment