Latest News

കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക്: എ വിഭാഗം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

ചാവക്കാട്: [www.malabarflash.com] കോണ്‍ഗ്രസ് ഗ്രൂപ്പു വഴക്കിനെത്തുടര്‍ന്ന് അമ്മയുടെ മുന്നിലിട്ട് എ വിഭാഗം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. തിരുവത്ര 14-ാം വാര്‍ഡ് ഷാഫിനഗര്‍ അണ്ടത്തോട് ചാലില്‍ കോയമോന്റെ മകന്‍ ഹനീഫയാണ് (42) മരിച്ചത്.

വെളളിയാഴ്ച രാത്രി 9.45നാണു സംഭവം. വീടിനകത്ത് അമ്മയുമായി സംസാരിച്ചിരിക്കുന്നതിനിടെ ഒരു സംഘമാളുകള്‍ വന്നു ഹനീഫയെ കുത്തുകയായിരുന്നു. വയറിന്റെ ഇടതുഭാഗത്തു കുത്തേറ്റ ഹനീഫയുടെ കുടല്‍ പുറത്തുചാടി. ബഹളം കേട്ട് ഓടിയെത്തിയ ബന്ധു സലാം ഉടന്‍തന്നെ ഹീഫയെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടു മാസമായി തിരുവത്ര മേഖലയില്‍ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഹനീഫയുടെ സഹോദരന്റെ മകന്‍ സറൂക് കെഎസ്‌യുവിന്റെ ചാവക്കാട് മണ്ഡലം പ്രസിഡന്റാണ്. ഗ്രൂപ്പുവഴക്കിന്റെ പേരില്‍ രണ്ടു മാസം മുമ്പ് സറൂക്കിനെ വീട്ടില്‍ കയറി ആക്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എ, ഐ ഗ്രൂപ്പുകള്‍ പലതവണ ഏറ്റുമുട്ടി. ഈ സംഭവത്തില്‍ ഹനീഫ എ വിഭാഗത്തിന്റെ കൂടെയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഭാര്യയും നാലു കുട്ടികളും ഭാര്യവീട്ടില്‍ പോയിരിക്കുകയായിരുന്നു. അമ്മ മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

ഏഴോ എട്ടോ പേര്‍ ചേര്‍ന്നാണ് വീട്ടിലെത്തിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇതില്‍ കുത്തിയ വ്യക്തി ഉള്‍പ്പെടെ മൂന്നാളുകളുടെ പേരുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

ഐഷയാണ് ഹനീഫയുടെ മാതാവ്. ഭാര്യ: ഷഫന. മക്കള്‍: ഹന്ന, ഹസ്‌ന, ഹയ, മൂന്നുമാസം പ്രായമായ കുട്ടി. വാഹനത്തിന്റെയും സ്ഥലത്തിന്റെയും ബ്രോക്കറായ ഹനീഫ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.