Latest News

പ്രേമത്തിന്റെ സ്വാധീനം; സിനിമ അനുകരിക്കരുതെന്ന് വിദ്യാര്‍ഥികളോട് കമല്‍

കൊച്ചി:[www.malabarflash.com] പ്രേമം സിനിമയില്‍ മോശം കാര്യങ്ങളാണെന്ന് പറഞ്ഞ് വിവാദത്തിലായ സംവിധായകന്‍ കമല്‍ വീണ്ടും രംഗത്തെത്തി. കാമ്പസുകള്‍ പ്രേമം സിനിമയിലെ കഥാപാത്രങ്ങളെ അനുകരിക്കുന്നതിനെതിരെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

സിനിമ കാണുന്ന പ്രേക്ഷകനാണ് നല്ലതേത്, ചീത്തയേത് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തിരിച്ചറിയേണ്ടത്. സിനിമ എഴുതുന്ന ആള്‍ക്കും അത് സംവിധാനം ചെയ്യുന്നവര്‍ക്കും എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യമുണ്ട്.

എന്നാല്‍, സിനിമ ജീവിതമല്ലെന്നും അതില്‍ ആവിഷ്‌കരിക്കുന്നത് അനുകരിക്കാനുള്ളതല്ലെന്നുമുള്ള തോന്നല്‍ കുട്ടികളില്‍ ഉണ്ടാകണം. പ്രേമം സിനിമ കാമ്പസുകളെ മോശമായി സ്വാധീനിച്ചെന്ന തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു.

പ്രേമം സിനിമയെപ്പറ്റി ഞാന്‍ പറഞ്ഞ അഭിപ്രായത്തോട് ഡി.ജി.പി സെന്‍കുമാര്‍ യോജിക്കുന്നെന്നു പറഞ്ഞതില്‍ സന്തോഷമുണ്ട്. മറ്റുള്ളവര്‍ക്കും താമസിയാതെ ഞാന്‍ പറഞ്ഞതിലെ പൊരുള്‍ മനസ്സിലാകുമെന്നും കമല്‍ വ്യക്തമാക്കി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.