Latest News

ഓണക്കോടിയുമായി ദമ്പതികള്‍ മടങ്ങിയത് മരണത്തിലേക്ക്

കാഞ്ഞങ്ങാട്: [www.malabarflash.com] ഓണക്കോടിയും വാങ്ങിയുള്ള വെള്ളരിക്കുണ്ട് പാത്തിക്കരയിലെ വിമുക്തഭടന്‍ സുരേഷ് ബാബുവിന്റെയും ഭാര്യ സുധാമണിയുടെയും മടക്കയാത്ര മരണത്തിലേക്കായിരുന്നു.

മൂത്ത മകന്‍ ശ്രീരാഗ് എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിയാണ്. അതിനാല്‍ ഞായറാഴ്ചകളില്‍ വെള്ളരിക്കുണ്ടില്‍ ട്യൂഷന് പോകാറുണ്ട്. ശ്രീരാഗിനെ ട്യൂഷന് പറഞ്ഞുവിട്ട് ഇളയമകന്‍ ഗോപീകൃഷ്ണനെയും കൂട്ടി രാവിലെ 10 മണിയോടെ പൊയിനാച്ചിയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു കുടുംബം. 

പൊയിനാച്ചിയില്‍ വിവാഹസദ്യക്ക് ശേഷം മൂന്നുപേരും കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു. ഓണക്കോടികള്‍ വാങ്ങി വീട്ടിലേക്കുള്ള മടക്കയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. മാവുങ്കാലില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാറില്‍ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. കാര്‍ റോഡിന് താഴേക്ക് തെന്നിവീണു. ഇതിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. മകന്‍ ഗോപീകൃഷ്ണന്‍ മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലാണ്‌.

നെല്ലിത്തറയ്ക്കും മാവുങ്കാലിനുമിടയിലെ സംസ്ഥാന ഹൈവേയില്‍ അപകടം തുടര്‍ക്കഥയാണ്. രണ്ടാഴ്ചയ്ക്കിടയില്‍ വാഹനാ പകടത്തില്‍മരിച്ചത് മൂന്ന് പേരാണ്. ഈ ഭാഗത്ത് ചെറുതും വലുതുമായ അപകടങ്ങള്‍ നിത്യവും ഉണ്ടാകുന്നുണ്ട് റോഡിലെ വളവും മിനുസമുള്ള ടാറിങ്ങുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. 

കാല്‍ നടയാത്രക്കാര്‍ പ്രാണഭയത്തോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ഇറക്കവും റോഡിലെ വളവും അമിതവേഗവും അപകടം വര്‍ധിക്കുന്നതിന്റെ കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു
വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടി എടുക്കണമെന്നു നാട്ടുകാരുടെ ആവശ്യം അധികൃതര്‍ മുഖവിലക്കെടുക്കാത്തിന്റെ ഫലമാണ് ഞായറാഴ്ച നാടിന്റെ ഞെട്ടിച്ച അപകടം.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.