Latest News

കണ്ണൂരില്‍ 40 തെരുവുനായ്ക്കളെ നാട്ടുകാര്‍ വിഷം കുത്തിവച്ചുകൊന്നു

കണ്ണൂര്‍: [www.malabarflash.com] തെരുവുനായ്ക്കളെ പേടിച്ചു പുറത്തിറങ്ങാന്‍ കഴിയാതായതോടെ അവയെ വിഷം കൊടുത്തു കൊല്ലാന്‍ നാട്ടുകാര്‍ നീക്കം നടത്തിയതിനെതിരേ മൃ ഗസ്‌നേഹികള്‍ രംഗത്ത്.

കണ്ണൂര്‍ നഗരത്തോടു ചേര്‍ന്ന പുഴാതി പഞ്ചായത്തിലെ ഭരണ- പ്രതിപക്ഷ അംഗങ്ങളാണ് രാഷ്ട്രീയത്തിനതീതമായി ശനിയാഴ്ച നായ്ക്കളെ പിടിക്കാനായി നാട്ടുകാര്‍ക്കൊപ്പം രംഗത്തിറങ്ങിയത്. പാലക്കാട്ടുനിന്നുള്ള അഞ്ചു നായപിടിത്തക്കാരെ ഇതിനായി നിയോഗിച്ചു. പഞ്ചായത്തിലെ 14 ാം വാര്‍ഡായ ഓണേ്ടന്‍പറമ്പില്‍ നിന്നാണ് നായ പിടിത്തത്തിനു തുടക്കം കുറിച്ചത്. ധനലക്ഷ്മി ആശുപത്രി ജംഗ്ഷന്‍ മുതല്‍ കക്കാട് പോകുന്ന റോഡില്‍ വഴിയാത്രക്കാര്‍ക്കു ഭീതി പരത്തുന്ന 40 തെരുവ്‌നായ്ക്കളെയാണു ശനിയാഴ്ച പിടികൂടി വിഷം കുത്തിവച്ചു കൊന്നത്. 

വിവരമറിഞ്ഞു മൃഗസ്‌നേഹിയായ ഡോ.സുഷമ പ്രഭു രംഗത്തെത്തുകയും നായപിടിത്തക്കാര്‍ക്കെതിരേ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനോടകം ഈ വിവരം ഡല്‍ഹിയിലുള്ള സാക്ഷാല്‍ മേനക ഗാന്ധി അറിയുകയും കണ്ണൂര്‍ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ സനല്‍ കുമാറിനെ വിളിച്ചു വിശദീകരണം തേടുകയും ചെയ്തു. 

എന്നാല്‍, വിഷയം പോലീസിന്റെ പരിധിയില്‍ വരുന്നതല്ലാത്തതിനാല്‍ മൃഗസംരക്ഷണ വകുപ്പിനു കൈമാറിയെന്ന മറുപടിയാണു കേന്ദ്ര വനിതാ-ശിശുക്ഷേമ വകു പ്പുമന്ത്രികൂടിയായ മേനകാഗാന്ധിയുടെ ഓഫീസിന്എസ്‌ഐ നല്‍കിയത്. ഏതായാലും വിഷയം ഗൗരവമായതോടെ തത്കാലത്തേക്കു നായപിടിത്തം നിര്‍ത്തിവച്ചു. നായപിടിത്തക്കാരാകട്ടെ നാട്ടി ലേക്കു മടങ്ങുകയും ചെയ്തു.

ഫണ്ട് ഇല്ലാത്തതിനാല്‍ പുഴാതി പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനങ്ങളില്‍നിന്നു ഫണ്ട് സ്വരൂപിച്ചാണു നായകളെ തുരത്താന്‍ ശ്രമം നടത്തിയത്. പേ വിഷബാധയെന്നു സംശയമുള്ള നായ്ക്കളെ കൊല്ലുന്നതിനു തടസമില്ലെന്ന മൃഗഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഇവര്‍ നേടിയെടുത്തിരുന്നു. ഇതിന്റെ പിന്‍ബലത്തിലാണു നായ പിടിത്തക്കാരെ രംഗത്തിറക്കിയത്. കണ്ണൂര്‍ നഗരത്തില്‍ തെരുവുനായകളുടെ വിളയാട്ടം രൂക്ഷമാണ്. ഇതുമൂലം കാല്‍നടയാത്രയും ഇരുചക്രവാഹന യാത്രയും ഭീതിജനകമാണ്. നഗരത്തില്‍ എപ്പോഴും നായ ചാടിവീഴുമെന്ന അവസ്ഥയാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.