Latest News

അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനായി

ആലുവ: [www.malabarflash.com] പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരിയും വിവാഹിതരായി. ആലുവ സെന്റ് ഡൊമിനിക് പള്ളിയില്‍ ഫാ.തോംസണ്‍ വിവാഹം ആശീര്‍വദിച്ചു.

പ്രേമം സിനിമയിലെ നായികമാരായ സായ് പല്ലവി, അനുപമ, മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നസ്‌റിയ ഫഹദ്, തമിഴ് നടന്‍ സിദ്ധാര്‍ഥ് എന്നിവര്‍ വിവാഹച്ചടങ്ങിന് എത്തിയിരുന്നു.മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് പങ്കിട്ട നിവിന്‍ പോളിയും പ്രേമം സിനിമയിലെ അഞ്ചു സഹനട ന്മാരും ദേശം ഗ്രീന്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സത്കാരത്തില്‍ പങ്കെടുത്തു. പ്രേമം സിനിമയിലെ കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചാണ് ഇവര്‍ എത്തിയത്.

ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ പോള്‍ പുത്രന്റെയും ഡെയ്‌സിയുടെയും മകനാണ് അല്‍ഫോന്‍സ്. പനമ്പിള്ളിനഗര്‍ കോട്ടുങ്കല്‍ ആല്‍വിന്‍ ആന്റണിയുടെയും (അനന്യ ഫിലിംസ്) ഏഞ്ചലീനയുടെയും മകളാണ് അലീന.

അല്‍ഫോന്‍സിന്റെ ആദ്യ സിനിമ തമിഴിലും മലയാളത്തിലും പുറത്തിറങ്ങിയ നേരം ആയിരുന്നു. കോയമ്പത്തൂരില്‍ ഇന്റര്‍നാഷണല്‍ ബിസിനസില്‍ മാസ്റ്റര്‍ ബിരുദപഠനം പൂര്‍ത്തിയാക്കി സിറ്റി ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച അലീന പിന്നീടു ജോലി ഉപേക്ഷിച്ചു.
ചെന്നൈ സ്റ്റെല്ല മാരിസ് കോളജില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് അലീന അല്‍ഫോന്‍സുമായി പരിചയ പ്പെടുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.