കോട്ടയം: [www.malabarflash.com] കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ള്യു.ജെ) സംസ്ഥാന പ്രസിഡന്‍റായി പി.എ അബ്ദുല്‍ ഗഫൂറിനെയും (മാധ്യമം ന്യൂസ് എഡിറ്റര്‍) ജനറല്‍ സെക്രട്ടറിയായി സി. നാരായണനെയും (മാതൃഭൂമി) തെരഞ്ഞെടുത്തു.
മലയാള മനോരമയിലെ ബോബി എബ്രഹാമിനെ 397 വോട്ടിനാണ് ഗഫൂര്‍ പരാജയപ്പെടുത്തിയത്. ഗഫൂറിന് 1188 വോട്ടും ബോബിക്ക് 791 വോട്ടും ലഭിച്ചു. നിലവിലെ ജനറല്‍ സെക്രട്ടറി എന്‍. പത്മനാഭനെ (മാധ്യമം) 552 വോട്ടിന് പരാജയപ്പെടുത്തിയാണ് സി. നാരായണന്‍ വിജയിച്ചത്. നാരായണന് 1267 വോട്ടും പത്മനാഭന് 715 വോട്ടും ലഭിച്ചു.
കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വോട്ടെണ്ണലില്‍ 30 അംഗ സംസ്ഥാന നിര്‍വാഹക സമിതിയെയും തെരഞ്ഞെടുത്തു. ബി. ജ്യോതികുമാര്‍ വരണാധികാരിയായിരുന്നു.

സെപ്റ്റംബര്‍ 17, 18 തീയതികളില്‍ കാസര്‍കോട് നടക്കുന്ന യൂനിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment