Latest News

ചെറുവത്തൂരില്‍ ഉത്രാടം നാളില്‍ ഇല മഹാത്മ്യം; മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും

ചെറുവത്തൂര്‍: [www.malabarflash.com]ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ തടഞ്ഞു നിര്‍ത്താന്‍ ഇലക്കറികളുടെ പ്രാധാന്യം സമൂഹത്തില്‍ തിരിച്ചറിവുണ്ടാക്കുക ഇവയുടെ ഔഷധ മൂല്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഇല മാഹാത്മ്യം സംഘടിപ്പിക്കുന്നു. കണ്ണൂര്‍ രൂപതയുടെ സാമൂഹ്യ സേവന ഗവേഷണ വിഭാഗമായ കെയ്‌റോസിന്റെയും ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ 27 നാണ് പരിപാടി.

ചെറുവത്തൂര്‍ തിമിരി ബേങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 ന് ആരംഭിക്കുന്ന ഇലമഹാത്മ്യത്തിന്റെ ഉദ്ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും. 

തകരയും, മുരിങ്ങയും, ചീരയും ഇലക്കറികള്‍ ഉണ്ടാക്കുന്ന ശീലം മാത്രമുള്ള ഇന്ന് പഴമക്കാര്‍ ഔഷധമായി കരുതി കഴിച്ചു പോന്നിരുന്ന 101 ഇനം ഇലക്കറികളെ കുറിച്ച് ഇന്നത്തെ തലമുറക്ക് ഇല അറിവ് ക്ലാസുകള്‍, ഇലയൂട്ട്, ഇലച്ചെടി വിതരണം തുടങ്ങിയ അപൂര്‍വ്വമായ ചടങ്ങുകളോടെ നടക്കുന്ന പരിപാടിയില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷനാവും. 

വൈകീട്ട് നടക്കുന്ന സമാപന ചടങ്ങില്‍ സ്വയം തൊഴില്‍ പദ്ധതിയുടെ ഉദ്ഘാടനം കെയ്‌റോസ് കണ്ണൂര്‍ രൂപതാ ഡയറക്ടര്‍ ഡോ.ജില്‍സന്‍ പനക്കല്‍ നിര്‍വഹിക്കും. കാഞ്ഞങ്ങാട് ഫെറോന വികാരി ഫാദര്‍ മാര്‍ട്ടിന്‍ രായപ്പന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായണി, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എം.ഗംഗാധരന്‍, കാസര്‍കോട് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് ഡയറക്ടര്‍ മൈക്കിള്‍ തെങ്ങും പള്ളില്‍, കെയ്‌റോസ് മേഖലാ കോഓര്‍ഡിനേറ്റര്‍ എം.ഷാജി എന്നിവര്‍ സംബന്ധിക്കും. 

വിവിധ മേഖലകളിലെ മികവിന് പത്രപ്രവര്‍ത്തകന്‍ ഉറുമീസ് തൃക്കരിപ്പൂര്‍, ജൈവ കര്‍ഷകന്‍ കെ.ബി.ആര്‍.കണ്ണന്‍, കര്‍ഷക ലതാഭാസ്‌കര്‍ മാടായി എന്നിവരെ ആദരിക്കും. 

ഇലക്കറി മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ചക്ക് 101 ഇലക്കറികള്‍ ചേര്‍ത്തുള്ള ഭക്ഷണം വിതരണം ചെയ്യും.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.