Latest News

ഉദുമയിലെ കഞ്ചാവ് ലോബിക്കെതിരെ നാട്ടുകാര്‍ രംഗത്ത്; യുവാവ് പിടിയില്‍

ഉദുമ:[www.malabarflash.com] ഉദുമയിലും പരിസര പ്രദേശങ്ങളിലും സ്‌കൂള്‍ കുട്ടികളടക്കമുളളവര്‍ കഞ്ചാവിന് അടിമപ്പെട്ടതോടെ ഇതിനിനെതിരെ രംഗത്തിറങ്ങിയ നാട്ടുകാരുടെ സഹായത്തോടെ കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി.

കോട്ടിക്കുളത്തെ അമീര്‍ (35) ആണ് ബേക്കല്‍ പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും രണ്ട് പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു.

ഈ അടുത്ത കാലത്തായി ഉദുമയില്‍ വ്യാപകമായ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ കുറിച്ച് സൂചന ലഭിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി ഉദുമ മുക്കുന്നോത്തെ ഏതാനും യുവാക്കള്‍ ചേര്‍ന്ന് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് പാലക്കുന്നില്‍ കഞ്ചാവ് വില്‍പന നടത്തവെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി അമീറിനെ പിടികൂടുകയുമായിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.