Latest News

യുവതിയെ പീഢിപ്പിച്ച യുവാവിനെ നാട്ടുകാര്‍ നഗ്‌നനാക്കി റോഡരികിലെ തൂണില്‍ കെട്ടിയിട്ടു

മംഗളൂരു:[www.malabarflash.com] യുവതിയെ സ്റ്റുഡിയോ മുറിയില്‍ കഴുത്തില്‍ ഇലക്ട്രിക്ക് വയര്‍ ചുറ്റി ലൈംഗികമായി പീഢിപ്പിച്ച കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി നഗ്നനാക്കി റോഡരികിലെ തൂണില്‍ കെട്ടിയിട്ട് കൈകാര്യം ചെയ്തു.

കാര്‍ക്കാളയിലെ ഹൊസമാറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഹൊസമാറിലെ ഗ്യാരേജ് തൊഴിലാളി സതീഷാണ് യുവതിയെ കയേറ്റം ചെയ്ത്. ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡിയോയിലെത്തിയ യുവാവ് ഫോട്ടോ എടുക്കുന്നതിനിടയില്‍ കഴുത്തില്‍ വയര്‍ മുറുക്കി പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

യുവതിയുടെ നിലവിളികേട്ട തൊട്ടടുത്ത കടയിലെ ജീവനക്കാരാണ് സ്റ്റുഡിയോകകത്ത് കയറി യുവാവിനെ കീഴ്‌പെടുത്തി യുവതിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്നാണ് യുവാവിനെ നഗ്നനാക്കി തൂണില്‍ കെട്ടിയിട്ട് കൈകാര്യം ചെയ്തത്. വിവരമറിഞ്ഞെത്തിയ പോലീസ് സതീഷിനെ കസ്റ്റഡിയിലെടുത്തു.




Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.