Latest News

മാറിടംകൊണ്ട് ഇടിച്ച സ്ത്രീക്ക് ശിക്ഷ; ബ്രായുമായി പ്രതിഷേധം

ഹോങ്‌കോങ്: [www.malabarflash.com] പോലീസുകാരനെ മാറിടംകൊണ്ട് ഇടിച്ചെന്ന കേസില്‍ യുവതിയെ ശിക്ഷത്തിതിനെതിരെ ഹോങ്കോങില്‍ വന്‍പ്രതിഷേധം. ‘മാറിടം ആയുധമല്ല’ എന്ന മുദ്രാവാക്യം മുഴക്കി നൂറുകണക്കിനാളുകള്‍ ബ്രാ യുമായെത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ചൈനീസ് വില്‍പനക്കാര്‍ക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ ലായ് യിങ് എന്ന യുവതി തന്റെ മാറ് ബോധപൂര്‍വ്വം പോലീസുകാരന്റെ കൈയില്‍ ഇടിപ്പിച്ചെന്നാണു കുറ്റം.

ഇതു സംബന്ധിച്ച കേസില്‍ ‘മാറിടം കൊണ്ട് ആക്രമിച്ചെ’ന്ന പേരില്‍ കോടതി യുവതിയെ മൂന്നര മാസം തടവിന് ശിക്ഷിക്കുകയായിരുന്നു. താന്‍ പോലീസുകാരനെ ആക്രമിച്ചിട്ടില്ലെന്ന് കോടതിയില്‍ വാദിച്ചെങ്കിലും കോടതി ഈ വാദം തള്ളി. പോലീസ് ഉദ്യോഗസ്ഥനെ അപമാനിക്കുന്ന സംഭവം കൂടിയാണ് ഇതെന്ന നിരീക്ഷണത്തോടെയാണ് കോടതി യുവതിയ്ക്ക് ശിക്ഷ വിധിച്ചത്.

മാറിടം കൊണ്ട് ആര്‍ക്കും ആക്രമിക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അതുകൊണ്ട് ‘ബ്രസ്റ്റ്‌സ് ആര്‍ നോട്ട് വെപ്പണ്‍സ്, ഷേം ഓണ്‍ പോലീസ്’ എന്ന ബാനറുകള്‍ ടീഷര്‍ട്ടില്‍ കെട്ടിയാണ് പലരും പ്രതിഷേധിച്ചത്.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.