പാലക്കാട്: [www.malabarflash.com] കുഞ്ഞുമായി ഒളിച്ചോടിയെ ഭാര്യയെ കാമുകനു വിട്ടു കൊടുത്ത്, പ്രിയപ്പെട്ട മകനെ നെഞ്ചേറ്റിക്കൊണ്ട് ഭര്‍ത്താവ് സുലീപ് തിരികെ ജീവിതത്തിലേക്ക്. കഴിഞ്ഞ മാസം 29ാം തീയതിയാണ് സുലീപിന്റെ ഭാര്യ സുമി (24), കാമുകനായ വിനോദിനൊപ്പം ബാംഗ്ലൂരിലേക്ക് നാടു വിട്ടത്. ഒപ്പം രണ്ടര വയസ്സുകാരനായ മകന് സായ് കൃഷ്ണയെയും കൊണ്ടു പോയി.
പോലീസില്‍ പരാതിപ്പെട്ട് അന്വേഷണം പുരോഗമിക്കവെ യുവതി കുഞ്ഞിനോടൊപ്പം, കാമുകനുമായി കഴിഞ്ഞ ദിവസം പകല്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കോടതിയിലെത്തിയപ്പോള്‍ തന്റെ മകന് തന്നോടൊപ്പം വളരണമെന്ന് നിര്‍ബന്ധം പിടിച്ച സുലീപിനൊപ്പം കുഞ്ഞിനെ വിട്ടു നല്‍കുകയായിരുന്നു.
സ്വന്തം ഇഷ്ടപ്രകാരം സുമി കാമുകനൊപ്പവും പോയി. മൂന്നു മാസത്തിലൊരിക്കല്‍ പോലീസ് സ്റ്റേഷനില്‍ വച്ച് മാത്രമാണ് സുമിക്ക് മകനെ കാണാനുള്ള അനുവാദം.
നാലു വര്‍ഷം മുമ്പായിരുന്നു സുലീപിന്റെയും സുമിയുടെയും വിവാഹം.
രണ്ടര വര്‍ഷം മുമ്പ് സുമിയും വിനോദും അടുപ്പത്തിലായതോടെ ഇവരുടെ കുടുംബ ബന്ധത്തില്‍ വിള്ളലുകള്വീണു. ഇതിനിടയിലാണ് ഭാര്യയുടെ ഒളിച്ചോട്ടം.
രണ്ടര വര്‍ഷം മുമ്പ് സുമിയും വിനോദും അടുപ്പത്തിലായതോടെ ഇവരുടെ കുടുംബ ബന്ധത്തില്‍ വിള്ളലുകള്വീണു. ഇതിനിടയിലാണ് ഭാര്യയുടെ ഒളിച്ചോട്ടം.
ഭാര്യയെയും കുഞ്ഞിനെയും കാണാതായ വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സുലീപ്, വടക്കഞ്ചേരി പോലീസില്‍ പരാതിയും നല്കി. ഈ പോസ്റ്റ് ധാരാളം പേര് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. തൃശ്ശൂരില്‍ ജോലിക്കാരനാണ് സുലീപ്. പൊന്നു മകനെ തിരിച്ചു കിട്ടിയ സുലീപ് മറ്റെല്ലാം മറന്ന് ഏറെ സന്തോഷത്തിലാണിപ്പോള്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment