ഇസ്‌ലാമാബാദ്: [www.malabarflash.com] പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നടക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കില്ല.
വെള്ളിയാഴ്ച നഗരത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുമ്പോള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. രാവിലെ ആറുമണി മുതല്‍ ഉച്ചക്ക് ഒന്നുവരെയാണു മൊബൈലുകള്‍ക്കുള്ള നിരോധനം.
കനത്ത സുരക്ഷയാണു രാജ്യത്തെല്ലായിടത്തും സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment