Latest News

നാരായണന്‍ വധം: മുഖ്യ പ്രതി പിടിയില്‍

കാഞ്ഞങ്ങാട്: [www.malabarflash.com]കോടോംബേളൂര്‍ കാലിച്ചാനടുക്കം കായക്കുന്നില്‍ സി.പി.എം. കാലിച്ചാനടുക്കം ആനപ്പെട്ടി ചുണ്ണംകയത്തെ സി നാരായണനെ (45) വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. നേരോത്തെ കുഞ്ഞികൃഷ്ണന്റെ മകന്‍ പി.വി ശ്രീനാഥിനെ (30) യാണ് കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന്‍ അറസ്റ്റുചെയ്തത്.

പിടിയാല പ്രതി ശ്രീനാഥിനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. മറ്റൊരു പ്രതി പുഷ്പന്‍ പോലീസ് കാവലില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളില്‍ നിന്നും പോലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പോലീസ് പറഞ്ഞു.

തിരുവോണനാളില്‍ ഉച്ചയ്ക്കാണ് നാരായണന്‍ കായക്കുന്നില്‍വെച്ച് വെട്ടേറ്റ് മരിച്ചത്. നാരായണനെ ആക്രമിക്കുന്നത് തടയുന്നതിനെത്തിയ സഹോദരന്‍ അരവിന്ദനെ (35) അക്രമി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. അരവിന്ദന്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.

രാഷ്ട്രീയ വിരോധമാണ് അക്രമണത്തിന് കാരണമെന്നാണ് ആരോപണം. നാരായണനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.