Latest News

പെട്രോള്‍ ലീറ്ററിന് 2.43 രൂപയും ഡീസലിന് 3.60 രൂപയും കുറച്ചു

ന്യൂഡല്‍ഹി: [www.malabarflash.com] രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോള്‍ ലീറ്ററിന് 2.43 രൂപയും ഡീസല്‍ ലീറ്ററിന് 3.60 രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറഞ്ഞതും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് വിലകുറയ്ക്കാന്‍ കാരണം.

പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. സബ്‌സിഡിയില്ലാത്ത എല്‍പിജിയുടെ വിലയും കുറച്ചു. 14.2 കിലോ സിലിണ്ടറിന് 23.50 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടറിന് 585 രൂപയാകും പുതിയ വില.

15 ദിവസത്തിലൊരിക്കല്‍ വില പുതുക്കി നിശ്ചയിക്കുന്ന നടപടിയുടെ ഭാഗമായാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കാന്‍ എണ്ണകമ്പനികള്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യാന്തര തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞുനില്‍ക്കുകയാണ്. ഈ മാസം പതിനാറിനാണ് ഒടുവില്‍ വിലകുറച്ചത്. അന്ന് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപയാണ് കുറച്ചത്.





Keywords: National News,  Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.