Latest News

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് സംഘാടക സമിതിയായി

കാസര്‍കോട് : [www.malabarflash.com]കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സംസ്ഥാന സമ്മേളനം സെപ്തംബര്‍ 17, 18 തിയതികളില്‍ കാസര്‍കോട് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം മുനിസിപ്പല്‍ വനിതാഭവന്‍ ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് എം ഒ വര്‍ഗീസ് അധ്യക്ഷനായി. എംഎല്‍എമാരായ പി ബി അബ്ദുള്‍റസാഖ്, ഇ ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, ഡിസിസി പ്രസിഡന്റ് സി കെ ശ്രീധരന്‍, സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് കെ പ്രേംനാഥ്, ജനറല്‍സെക്രട്ടറി എന്‍ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. 

പ്രസ്‌ക്ലബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും വൈസ് പ്രസിഡന്റ് വി വി പ്രഭാകരന്‍ നന്ദിയും പറഞ്ഞു. 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. വിവിധ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു.


ഭാരവാഹികള്‍: എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ (ചെയര്‍മാന്‍), ടി ഇ അബ്ദുള്ള (വര്‍ക്കിങ് ചെയര്‍മാന്‍), പി പി ശ്യാമളാദേവി, ചെര്‍ക്കളം അബ്ദുള്ള, കെ പി സതീഷ്ചന്ദ്രന്‍, സി കെ ശ്രീധരന്‍, സുരേഷ്‌കുമാര്‍ ഷെട്ടി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി ടി അഹമ്മദലി, എം സി ഖമറുദീന്‍, പി ഗംഗാധരന്‍ നായര്‍, കെ നീലകണ്ഠന്‍, കെ പി കുഞ്ഞിക്കണ്ണന്‍, എം വി ബാലകൃഷ്ണന്‍, പി രാഘവന്‍, കെ ശ്രീകാന്ത്, എം സി ജോസ്, എം അനന്തന്‍ നമ്പ്യാര്‍, പി കെ അഹമ്മദ് ഷെരീഫ്, ഹരീഷ് ബി നമ്പ്യാര്‍ (വൈസ് ചെയര്‍മാന്‍), എം ഒ വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍), എന്‍ പത്മനാഭന്‍, ടി കെ രാജന്‍, പി ജി ദേവ്, എ അബ്ദുള്‍റഹ്മാന്‍, കെ വി കൃഷ്ണന്‍, വി മുരളീധരന്‍, സി എം എ ജലീല്‍, കരിവെള്ളൂര്‍ വിജയന്‍, നാസര്‍ ഹുസൈന്‍ അന്‍വര്‍, കെ എസ് അന്‍വര്‍ സാദത്ത് (കണ്‍വീനര്‍).




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.