Latest News

ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ വീഴ്‌ച കണ്ടെത്തിയ ഇന്ത്യക്കാരന്റെ ഇന്റേണ്‍ഷിപ്പ്‌ റദ്ദാക്കി

ന്യൂഡല്‍ഹി:[www.malabarflash.com] ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ വീഴ്‌ച കണ്ടെത്തിയ ഇന്ത്യക്കാരന്റെ ഇന്റേണ്‍ഷിപ്പ്‌ റദ്ദാക്കി. ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായ ആരന്‍ ഖന്ന എന്ന ഇന്ത്യന്‍ യുവാവിന്റെ ഇന്റേണ്‍ഷിപ്പാണ്‌ ഫെയ്‌സ്ബുക്ക്‌ റദ്ദാക്കിയത്‌. അക്കൗണ്ട്‌ ഉടമകളുടെ സ്വകാര്യത കവരുന്ന ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ വീഴ്‌ച കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌ ഖന്ന കണ്ടെത്തിയത്‌. ഇതിനായി ഖന്ന ഗൂഗിള്‍ ക്രോമിന്റെ ഒരു എക്‌സ്റ്റന്‍ഷന്‍ വികസിപ്പിച്ചു. മരാഡൗര്‍ ആപ്പ്‌ എന്ന പേരിലാണ്‌ ഖന്ന വെബ്‌ എക്‌സ്റ്റന്‍ഷന്‍ വികസിപ്പിച്ചത്‌.

ചാറ്റ്‌ ചെയ്യുന്നവരുടെ ലൊക്കേഷന്‍ അവരുടെ സമ്മതമില്ലാതെ തന്നെ മറ്റൊരാള്‍ക്ക്‌ അറിയാന്‍ സാധിക്കുന്ന ആപ്‌സ് ആയിരുന്നു ഇത്‌. ഖന്ന്‌ ആപ്‌ പുറത്തിറക്കി മൂന്ന്‌ ദിവസത്തിനകം 85,000 പേര്‍ ആപ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തിരുന്നു. പിന്നീട്‌ ഫെയ്‌സ്ബുക്കിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ ഇത്‌ അദ്ദേഹം തന്നെ പിന്‍വലിക്കുകയായിരുന്നു. ഖന്ന ചൂണ്ടിക്കാട്ടിയ ഗുരുതരമായ സുരക്ഷാ വീഴ്‌ച ഫെയ്‌സ്ബുക്ക്‌ തന്നെ പിന്നീട്‌ പരിഹരിക്കുകയും ചെയ്‌തു.

ലൊക്കേഷന്‍ ഷെയറിംഗ്‌ ഡെസ്‌ക്ടോപ്പില്‍ റദ്ദാക്കുകയും മൊബൈല്‍ മെസഞ്ചറിന്‌ പുതിയ പതിപ്പ്‌ പുറത്തിറക്കുകയും ചെയ്‌തു. ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടിയ ഖന്നയുടെ അന്താരാഷ്‌ട്ര മാധ്യമങ്ങളിലും വാര്‍ത്തയില്‍ ഇടംപിടിക്കുകയുണ്ടായി. അതേസമയം ഫെയ്‌സ്ബുക്കിനെ വെല്ലുവിളിച്ച ഖന്നയ്‌ക്ക് നല്‍കിയ ഇന്റേണ്‍ഷിപ്പ്‌ ഓഫര്‍ റദ്ദാക്കിയെന്നാണ്‌ ഏറ്റവും പുതിയ വാര്‍ത്ത. ഇന്റേണ്‍ഷിപ്പിന്‌ അവസരം നല്‍കില്ലെന്ന്‌ ഫെയ്‌സ്ബുക്ക്‌ ഖന്നയെ ഔദ്യോഗികമായി അറിയിച്ചു.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.