Latest News

തൃക്കണ്ണാട് പിതൃതര്‍പ്പണത്തിന് വന്‍ ഭക്തജനത്തിരക്ക്

തൃക്കണ്ണാട്:[www.malabarflash.com] ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന്റെ പുണ്യം തേടി ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. പിതൃക്കളെ സ്മരിക്കാനും അവരുടെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും ക്ഷേത്രത്തിലേക്ക് രാവിലെ മുതല്‍ വന്‍ ജനപ്രവാഹമായിരുന്നു.

ക്ഷേത്രം മേല്‍ശാന്തി നവീന്‍ ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ 20 ഓളം പുരോഹിതന്മാരും ബലിതര്‍പ്പണത്തിന് നേതൃത്വം നല്‍കി. ശീവേലിയ്ക്കും പൂജയ്ക്കും ശേഷം ആറു മണിയോടെയാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്.


ക്ഷേത്രക്കുളത്തില്‍ തീര്‍ഥസ്‌നാനം നടത്തി ക്ഷേത്രമേല്‍ശാന്തിക്കു ദക്ഷിണ നല്‍കി അരിയും പൂവും വാങ്ങി ക്ഷേത്രാഭിമുഖമുള്ള കടല്‍തീരത്താണ് തര്‍പ്പണ ചടങ്ങുകള്‍ നടന്നത്.
ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തൃക്കണ്ണാട് ഒരുക്കിയിരിക്കുന്നത്. സമുദ്ര സ്‌നാനഘട്ടത്തില്‍ ലൈഫ് ജാക്കറ്റ് മുതലായ രക്ഷാ ഉപകരണങ്ങളുമായി കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പോലീസും രംഗത്തുണ്ട്. ക്ഷേത്രത്തിലും കുളത്തിലും ഹൈവെയിലും വനിതാപോലീസ് അടക്കമുള്ള സന്നാഹവുമുണ്ട്.


ബലിതര്‍പ്പണത്തിന് ഏര്‍പ്പാട് ചെയ്തിട്ടുള്ള 20 ബലിത്തറയില്‍ ഒരെണ്ണം പ്രായാധിക്യം കൊണ്ടും രോഗം കൊണ്ടും മറ്റും അവശത അനുഭവിക്കുന്നവര്‍ക്ക് അധികസമയം ക്യു നില്‍ക്കാതെ പിണ്ഡം വെക്കന്നതിന് പ്രത്യേക പാസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര നടയില്‍ തിരക്കും ക്യൂവിന്റെ ദൈര്‍ഘവും കുറയ്ക്കുന്നതിന് തീര്‍ത്ഥപ്രസാദം നല്‍കുന്നത് പുറത്ത് നടരാജ മണ്ഡപത്തിലേക്ക് മാറ്റിയിട്ടുണ്ട്.
















Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.