Latest News

അമേരിക്കന്‍ പട്ടണത്തിനു മേയറായി മൂന്നുവയസുകാരന്‍

ന്യൂയോര്‍ക്ക്: [www.malabarflash.com] യുഎസിലെ മിനസോട്ടയിലെ ഒരു കൊച്ചുപട്ടണമാണു ഡോര്‍സെറ്റ്. 22 പേരാണ് ഇവിടത്തെ താമസക്കാര്‍. ഈ പട്ടണത്തിലെ മേയറായി തെരഞ്ഞെടുത്തിരിക്കുന്ന ആളെ കണ്ടാല്‍ സാധാരണക്കാര്‍ ഞെട്ടിയേക്കും. ജയിംസ് എന്ന മൂന്നുവയസുകാരനാണ് ഇവരുടെ മേയര്‍.

എന്നാല്‍, ഇത് ഇവിടുത്തുകാര്‍ക്കു പുത്തരിയല്ല. ജയിംസിന്റെ മുന്‍ഗാമി ജ്യേഷ്ഠനായ റോബര്‍ട്ട് ആയിരുന്നു. അനിയന്‍ തന്റെ പക്കല്‍നിന്നു സ്ഥാനം ഏറ്റെടുത്തപ്പോള്‍ വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കാനും റോബര്‍ട്ട് മറന്നില്ല. ആളുകളോടു നന്നായി പെരുമാറണമെന്നും കുട്ടിക്കളി വേണ്ടെന്നുമായിരുന്നു റോബര്‍ട്ടിന്റെ ഉപദേശം.

തന്റെ രണ്ടു മക്കളും ഈ സ്ഥാനമുപയോഗിച്ചു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ശേഖരിച്ചിട്ടുണ്ടെന്നും അഭിമാനനിമിഷമാണു ഇതെന്നും അമ്മയായ എമ്മ ടഫ്റ്റ്‌സ് പ്രതികരിച്ചു. 

ആര്‍ക്കു വേണമെങ്കിലും ഡോര്‍സെറ്റില്‍ മേയര്‍ സ്ഥാനം വഹിക്കാം. ഇതിനു മനുഷ്യനായിരിക്കണം എന്നു പോലും നിര്‍ബന്ധമില്ല. മുമ്പ് ഒരു പൂവന്‍കോഴിയെ ഈ സ്ഥാനത്തേയ്ക്കു പരിഗണിച്ചിരുന്നു. പക്ഷേ, സ്ഥാനം ഏറ്റെടുക്കും മുമ്പു പൂവന്‍കോഴി മറ്റൊരു ജീവിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.





Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.