കൊറച്ച് നാളായി പറയണം എന്ന് വിചാരിച്ചിരിക്കുണു. എന്നേക്കാള്‍ മുതിര്‍ന്ന പെണ്‍കുട്ട്യോള്‍ പൊരേല്‍ ഇല്ലാത്തോണ്ട് , ഈ 'പെണ്ണു കാണല്‍ സെഷന്‍' നേരിട്ട് കണ്ടിട്ടില്ല. പിന്നെ അതിന്റെ എക്‌സ്പീരിയന്‍സിനെ കുറിച്ചറിയാവുന്നത് ആകെ കല്യാണം കഴിഞ്ഞ ഒന്നു രണ്ടു അടുത്ത സുഹൃത്ത്ക്കള്‍ പറഞ്ഞിട്ടാണ്. ഒറ്റവാക്കില്‍ പറയാലോ, സാമാന്യം നല്ല ഒന്നാന്തരം 'ഓഞ്ഞ ഏര്‍പ്പാടാണത്' .[www.malabarflash.com]
അതില്‍ അടങ്ങിയിരിക്കുന്ന മനുഷ്യത്വവിരുദ്ധത ചെറുതൊന്നുമല്ല ( ഹലാക്കിലെ 'സ്ത്രീവിരുദ്ധത' എന്ന വാക്ക് ഉപയോഗിച്ച് മടുത്തു. ഞങ്ങളും മനുഷ്യരാണല്ലോ.അതോണ്ട് ആ പദം ഞങ്ങളൂടെ ഉപയോഗിച്ച് പഠിക്കട്ട് !) അപ്പൊ എവിടാ പറഞ്ഞു നിര്‍ത്തീത്? ആഹ് ..പെണ്ണുകാണല്‍ ! ചായേം ലഡൂം ജിലേബീം കൊണ്ട് ഒരു സമൂഹത്തിന്റെ (ചെക്കന്‍, ഓന്റെ ഉപ്പ, അമ്മോന്‍,എളാപ്പ,കൊച്ചാപ്പ അങ്ങനെ കൊറേ കാണൂലോ) ,ഇങ്ങനെ സര്‍വ്വ ലോകരുടേം മുന്നില്‍ ഒരു പെങ്കുട്ടി ഉടുത്തൊരുങ്ങി വന്നു നിക്കുവാ..
ഇത് വെറും ഒന്നാം സെഷന്‍. പിന്നെ അമ്മായീം ഉമ്മേം എളേമേം ഒക്കെ കൂടീട്ട് പിന്നെ ഒരു സെഷന്‍ കൂടീണ്ട് . അപ്പോളാണു പെങ്കുട്ടീന്റെ കാലിന്റെ നെറോം വണ്ണോം , നടത്തത്തിന്റെ ശരികളും ശാലീനതയും അകത്ത് വന്നു ടെസ്റ്റുന്നത് . (ഇതൊക്കേം കെട്ടീട്ടില്ലാത്ത എനിക്കെങ്ങനെ ആധികാരികമായി പറയാം എന്നൊക്കെ ചോദിച്ചെന്നെ ഇരുത്തരുത്.പൊട്ടാസിയം സൈനൈഡ് കുടിച്ചിട്ട് ആത്മഹത്യയെ കുറിച്ച് എഴുതാന്നു വെച്ചാല്‍ പറ്റൂലാലോ). ഏതായാലും, ചായേം കടീം കഴിഞ്ഞ്, ഏമ്പക്കോം വിട്ട് , ഗഡീസ് ഒക്കേം സ്ഥലം വിടും . അപ്പിയര്‍ ചെയ്ത ജീവിത പരീക്ഷയുടെ റിസല്‍ട്ടും കാത്തോണ്ട് പെങ്കുട്ടിയും.
ഇനി കാത്തിരിപ്പിനൊടുവില്‍ , ഒരു 'നോ' കിട്ടുന്നതോടെ , സര്‍വ്വോര്‍ജ്ജവും ആര്‍ജ്ജിച്ചോണ്ട് രണ്ടാംഘട്ട പരൂക്ഷക്കൊരുങ്ങുന്ന പെങ്കുട്ടി . അങ്ങനെ ഒന്നു രണ്ട് പരൂക്ഷ പാളിയാല്‍ പിന്നെ, കൊറച്ച് കാലത്തേക്ക് സുഖമാണ്. പിന്നെയങോട്ട് വല്യ ഒഴുക്കുണ്ടാവില്ല. കാരണം, ഒന്നു രണ്ടെണ്ണം മുടങ്ങിയ,(ഒന്നു രണ്ട് ചെക്കന്മാര്‍ക്ക് പുടിക്കാത്ത പെങ്കുട്ടിക്ക് കാര്യമായി എന്തോ തകരാര്‍ ഉണ്ടാവണമല്ലൊ) .അങ്ങനെയൊക്കെ ഒരു പെങ്കുട്ടിയോട് ചെയ്യാമോന്നു ചോയിച്ചാല്‍, ചെയ്യാന്‍ പാടില്ല..പാപമാണ്. ഹിംസയാണ്. അങ്ങനെയെന്തൊക്കെയോ ഇന്ത്രാങ്കിടിയാണ്. അതോണ്ടു അപ്പറഞ്ഞ പോലുള്ള വല്ല 'തകരാറും' ഭയന്നൊന്നുമല്ല. പക്ഷെ, ഒരു 'പേടി' .ചെക്കന്റെ ലൈഫിന്റെ കാര്യല്ലേ (അവള്‍ടെ പിന്നെ എന്തിന്റെ കാര്യാന്നൊന്നും ചോയിച്ച് സുയിപ്പാക്കരുത്). അത്രൊള്ളു. തിയറി വേറെ , ലൈഫ് വേറെ .[www.malabarflash.com]
ഇനി ഇതെഴുതാനുള്ള സാഹചര്യം കൂടെ . ഇവിടെ ജെ.എന്‍.യു ക്യാമ്പസ്സിനുള്ളില്‍ നിന്നു തന്നെ നടന്നു കണ്ട ഒന്നു രണ്ടു പെണ്ണുചെക്കന്‍ കാണല്‍ സെഷനില്‍ ദൃതംഗപുളകിതയായ ഞാന്‍!! ചെക്കന്‍ പെണ്ണിനേം, പെണ്ണു ചെക്കനേം സ്വകാര്യമായി കണ്ട് , ഒരു ചായേം കുടിച്ചു പിരിഞ്ഞു. ആളും ആരവോം പൊങ്കാലേം ഇല്ല. പെങ്കുട്ടി പുത്യേ ചുരിദാറിട്ട് , നെലത്ത് കളം വരച്ച് നിന്നേം ഇല്ല. സിമ്പിള്‍ !
അപ്പോ ഉണരൂ ഉപഭോക്താക്കളേ , ഉണരൂ. ഇനീം ഇമ്മാതിരി ഏര്‍പ്പാടിനു ഞമ്മളെ കിട്ടൂല എന്നു പറയാന്‍ പെങ്കുട്ട്യോള്‍ ണ്ടാവട്ടെ.
പെണ്മക്കളെ, പെങ്ങന്മാരെ , അമ്മ്മാതിരി എക്‌സിബിഷനു വിട്ടുകൊടുക്കാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ല എന്നു പറയാന്‍ തന്തമാരും ആങ്ങളമാരും ണ്ടാവട്ടെ.
**എന്റെ വീട്ടിലെ പെങ്കുട്ട്യോളെ തല്‍ക്കാലം ഇങ്ങനെ പ്രദര്‍ശിപ്പിച്ച്, തൂക്കി വില്‍ക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല ; അവര്‍ പരസ്പരം കണ്ട്, പറ്റീട്ടുണ്ടേല്‍ മാത്രം മതി ബാക്കി എന്തും, എന്നു പറഞ്ഞ ഒരു സീനിയര്‍ സുഹൃത്താണ് ഇന്നത്തെ ഞമ്മടെ സൂപ്പര്‍ സ്റ്റാര്‍!

No comments:
Post a Comment