Latest News

ഉദുമ നാലാംവാതുക്കലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

ഉദുമ[www.malabarflash.com]: ഉദുമ നാലാംവാതുക്കലില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. നാലാംവാതുക്കലിലെ മോഹനന്റെ മകനും പാലക്കുന്ന് അംബിക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ സുമോദ് (16), നാലാംവാതുക്കലിലെ പുരുഷോത്തമന്റെ മകന്‍ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അക്ഷയ് (16) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ ഇവര്‍ രണ്ട് പേരും മറെറാരു സുഹൃത്തും കൂടി സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതാണ്. കുളിക്കുന്നതിനിടയില്‍ ഇരുവരും മുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടി അടുത്തുളള വീട്ടുകാരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. [www.malabarflash.com]

കാസര്‍കോട് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
രേഖയാണ് സുമോദിന്റെ മാതാവ്, സഹോദരി: സുമിത, അക്ഷയിന്റെ മതാവ്: വാസന്തി, അര്‍ഷിത സഹോദരി.[www.malabarflash.com]
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാററി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.