Latest News

വാട്‌സ്ആപ്പില്‍ അശ്ലീല വീഡിയോ; മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍

കോഴിക്കോട്: [www.malabarflash.com] വാട്‌സാപ്പിലൂടെ തന്റെ അശ്ലീല വീഡിയോയും, ചിത്രങ്ങളും പ്രചരിക്കുന്നതില്‍ മനം നൊന്ത് പെണ്‍കുട്ടിയുടെ പേരില്‍ ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍. പലരുടെയും കൈകളില്‍ ഈ ഫോട്ടോ എത്തിയതായി താന്‍ അറിഞ്ഞെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണ് എന്നുമാണ് പോസ്റ്റിന്റെ തുടക്കം.

കേസ് കൊടുത്താല്‍ ഉറവിടമറിയാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്നും എങ്കിലും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ഇത് ഒരുപക്ഷേ തന്റെ അവസാനത്തെ പോസ്റ്റായിരിക്കുമെന്നും ഇതില്‍ പറയുന്നുണ്ട്. നേഴ്‌സിങ്ങ് ഡ്രസ്സ് ധരിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും പോസ്റ്റിനൊപ്പമുണ്ട്.

താന്‍ പിഴച്ചിട്ടില്ലെന്നും ഇത് ചെയ്തയാളോട് താന്‍ ക്ഷമിക്കുന്നു എന്നും പറയുന്ന പെണ്‍കുട്ടി, തന്നെ ആരെങ്കിലും മനസിലാക്കണം എന്നും അപേക്ഷിക്കുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.