കണ്ണൂര്‍:[www.malabarflash.com] പ്രസവിച്ച് 28ാം നാള് ഭാര്യയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30 ഓടെയാണ് അഴീക്കല്‍ ലൈറ്റ് ഹൗസിനു സമീപം കൊയിലേരിയന്‍ സൗമ്യ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ചീമേനി സ്വദേശി രതീഷിനെ (28) വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സൗമ്യ ആദ്യ പ്രസവം കഴിഞ്ഞ് വെറും 28 ദിവസം മാത്രമായപ്പോഴാണ് ഭര്‍ത്താവിന്റെ ക്രൂരത. അറസ്റ്റിലായ രതീഷ് കോണ്‍ക്രീറ്റ് പണിക്കാരനാണ്. ഇവരുടെ വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷമായി.
പ്രസവം കഴിഞ്ഞ് 28 ദിവസത്തിനുശേഷം സൗമ്യ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയിരുന്നു. പ്രസവം ശസ്ത്രക്രിയയിലൂടെ ആയതിനാല്‍ വിശ്രമമെടുക്കാതെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയതിനെ കുറിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ സൗമ്യയെ ചോദ്യം ചെയ്തതായി പറയുന്നു. ഇതില്‍ മനം നൊന്ത് തിങ്കളാഴ്ച ആരോടും പറയാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചു.
ഭാര്യയെ പിന്തുടര്ന്നെത്തിയ രതീഷ് സൗമ്യയുടെ വീട്ടില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും സംഭവം കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.
കണ്ണൂര്‍ ഡിവൈ.എസ്.പി. മൊയ്തീന്‍കുട്ടി. വളപട്ടണം സി.ഐ. കെ.വി. ബാബു, എസ്. ഐ. ശ്രീജിത്ത് കൊടേരി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment