കൊച്ചി:[www.malabarflash.com] ഭാരതീയവിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനെയും മറ്റും കൊലപ്പെടുത്താന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
താനും മഅ്ദനിയും ചേര്‍ന്ന് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായി മറ്റൊരു കേസില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് അഷറഫ് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് മാറാട് അന്വേഷണ കമ്മീഷന്‍ മുമ്പാകെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി ജോര്‍ജ് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ഇത്തരമൊരു കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് മുഹമ്മദ് അഷറഫ് പിന്നീട് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. മാറാട് കമ്മീഷന്‍ മുമ്പാകെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പരിശോധനക്കായി ലഭിച്ചിട്ടില്ലെന്നും പകര്‍പ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ പി.കെ പ്രകാശന്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ വ്യക്തമാക്കി. കേസിന്റെ അന്വേഷണം സി.ബി.ഐക്കോ എന്‍.ഐ.എക്കോ കൈമാറണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
പി. പരമേശ്വരനെയും മഞ്ചേരിയിലെ മര്‍ക്കസുല്‍ ബിശാറ സ്ഥാപകന്‍ ഫാ. അലവിയെയും കൊലപ്പെടുത്താന്‍ മഅ്ദനിയും മുഹമ്മദ് അഷറഫും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച കേസില്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശപ്രകാരം എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് പരാതിപ്പെട്ടാണ് മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment