Latest News

ഫേസ്ബുക്ക് വീണ്ടും പണിമുടക്കി

ലണ്ടന്‍:[www.malabarflash.com] ഫേസ്ബുക്ക് പ്രവര്‍ത്തനം 30 മിനിറ്റിലധികം നേരത്തേക്ക് നിലച്ചു. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റായ ഫേസ്ബുക്ക് ഈ ആഴ്ചയില്‍ ഇതു രണ്ടാം തവണയാണ് പണിമുടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്നാം തവണയും. ചൊവ്വാഴ്ച പുലര്‍ച്ചെ 12.40 ഓടെ ഫേസ്ബുക്ക് ഓപണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ something went wrong എന്ന മെസേജാണ് ലഭിക്കുന്നത്.

ഇടക്ക് ഫേസ്ബുക്ക് ലഭ്യമായെങ്കിലും വീണ്ടും ലഭ്യമല്ല എന്ന് മെസേജ് കുറേ നേരത്തേക്ക് ലഭിച്ചു. ഒടുവില്‍ 1: 15 ഓടെ ഫേസ്ബുക്ക് ലഭ്യമാവുകയായിരുന്നു. . എന്നാല്‍ തകരാര്‍ സംബന്ധിച്ച് ഫേസ്ബുക്ക് ഇതേവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫേസ്ബുക്ക് കിട്ടാതായത് ട്വിറ്ററില്‍ ഇപ്പോള്‍ ടോപ് ട്രെന്‍ഡിങ് ടോപിക് ആയിരിക്കുകയാണ്. #facebook down എന്ന ഹാഷ് ടാഗിലാണ് ട്വിറ്റര്‍ ഉപഭോകതാക്കള്‍ ഫേസ്ബുക്കിനെ പരിഹസിക്കുന്നത്.

ആറുമാസം മുമ്പ് ഫേസ്ബുക്ക് 10 മിനിറ്റ് നേരത്തേക്ക് പണിമുടക്കിയിരുന്നെങ്കിലും ആദ്യമായാണ് 30 മിനിറ്റിലധികം പണിമുടക്കുന്നത്.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.