Latest News

ബി എം ഡബ്ല്യു മേധാവി വേദിയില്‍ തളര്‍ന്നു വീണു

ഫ്രങ്ഫര്‍ട്ടിലെ അന്താരാഷ്ട്ര വാഹന മേളയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ബി എം ഡബ്ല്യു വിന്റെ സി ഇ ഒ ഹരാള്‍ഡ് ക്രൂഗെര്‍ വേദിയില്‍ തളര്‍ന്നു വീണു. വീണയാള്‍ ലോകത്തെ ആഡംബര കാര്‍നിര്‍മാതാക്കളില്‍ പ്രമുഖരായ ബി എം ഡബ്യൂ വിന്റെ സി ഇ ഒ ആയപ്പോള്‍ വീഴ്ച വാര്‍ത്തയായി. യൂ ട്യൂബിലും കയറി ചരിത്ര പ്രസിദ്ധമായ ആ വീഴ്ച.[www.malabarflash.com]


പുതിയ ബി എം ഡബ്ല്യു മോഡലുകളെ പരിചയപ്പെടുത്തി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു ക്രൂഗര്‍ വീണത്. രണ്ടു പേര്‍ ഉടന്‍ വേദിയിലെത്തി അദ്ദേഹത്തെ താങ്ങിയെഴുന്നേല്‍പ്പിച്ചു. അവരുടെ കൈ പിടിച്ച് ക്രൂഗര്‍ വേദി കാലിയാക്കി. മുടങ്ങിയ വാര്‍ത്താ സമ്മേളനം പിന്നീടു നടത്തുമെന്ന് ബി എം ഡബ്ല്യു വക്താവ് വെളിപ്പെടുത്തി.

വാഹന മേള സെപ്റ്റംബര്‍ 27 ന് അവസാനിക്കും. ലോകത്തെ എല്ലാ പ്രമുഖ കാര്‍ നിര്‍മാതാക്കളും അവരുെട ഏറ്റവും പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന വേദിയാണിത്.




Keywords: world News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.