Latest News

ഫയല്‍ കൈമാറ്റം വയര്‍ലെസ്സാക്കാന്‍ പുതിയ പെന്‍ഡ്രൈവ്

പ്രധാനപ്പെട്ട ചിത്രങ്ങളും വീഡിയോകളും മറ്റു ഫയലുകളും പെന്‍െ്രെഡവിലാണ് നാം സൂക്ഷിക്കാറ്. സ്വകാര്യതയും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഈ മുന്‍കരുതല്‍. [www.malabarflash.com]

പെന്‍െ്രെഡവില്‍ സൂക്ഷിച്ചുവെച്ച ചിത്രങ്ങളോ വീഡിയോകളോ മൊബൈലിലേക്കും ടാബ്‌ലറ്റിലേക്കും ഷെയര്‍ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. ഈ പോരായ്മ പരിഹരിക്കാന്‍ എത്തുകയാണ് വൈഫൈ പെന്‍ഡ്രൈവ്.

സാന്‍ഡിസ്‌ക് പുറത്തിറക്കിയ പുതിയ പെന്‍ഡ്രൈവ് ശരിക്കുപറഞ്ഞാല്‍ എക്‌സ്റ്റേണല്‍ സ്റ്റോറേജിനെ വയര്‍ലെസ്സ് ആക്കുകയാണ്. ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഇവയ്ക്ക് 'സാന്‍ഡിസ്‌ക് കണക്ട് വയര്‍ലെസ്സ് സ്റ്റിക്ക്' ( SanDisk Connect Wireless Stick ) എന്നാണ് പേര്.

വൈഫൈ സാങ്കേതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം, വയര്‍ലെസ് നെറ്റ്‌വര്‍ക്കുമായി കണക്ട് ചെയ്താല്‍ ചിത്രങ്ങളും വീഡിയോകളും മറ്റ് ഫയലുകളും സ്മാര്‍ട്ട്‌ഫോണിലേക്കോ ലാപ്‌ടോപ്പിലേക്കോ ടാബ്‌ലറ്റിലേക്കോ അനായാസം ഷെയര്‍ ചെയ്യാം.

പെന്‍ഡ്രൈവ് പോക്കറ്റിലോ ബാഗിലോ എവിടെയെങ്കിലും സൂക്ഷിച്ചാല്‍ മതി. ഫയലുകള്‍ കൈമാറാന്‍ ഒരേസമയം മൂന്നു ഉപകരണങ്ങളുമായി കണക്ടുചെയ്ത് ഈ പെന്‍ഡ്രൈവിനെ പ്രവര്‍ത്തിപ്പിക്കാം. പ്രത്യേക സാന്‍ഡിസ്‌ക് കണക്ട് ആപ്പ് ഉപയോഗിച്ചാണ് ഡിവൈസ് പ്രവര്‍ത്തിപ്പിക്കേണ്ടത്.

ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, മാക് ഒ.എസുകളുമായും കണക്ടുചെയ്ത് ഉപയോഗിക്കാമെന്നതിനാല്‍ വ്യത്യസ്ത ഒ.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ തമ്മിലുള്ള ഫയല്‍ പങ്കിടലും ഇത് എളുപ്പമാക്കുന്നു.

16 ജിബി, 32 ജിബി, 64 ജിബി, 128 ജിബി എന്നീ സ്റ്റോറേജ് റേഞ്ചുകളില്‍ ഈ പെന്‍ഡ്രൈവ് ലഭ്യമാണ്. 16 ജിബിക്ക് 2790 രൂപയും, 32 ജിബിക്ക് 3790 രൂപയും, 64 ജിബിക്ക് 5490 രൂപയും, 128 ജിബിക്ക് 9490 രൂപയുമാണ് വില.

ഒറ്റച്ചാര്‍ജില്‍ 4.5 മണിക്കൂര്‍ വരെ സ്റ്റിക്ക് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. യു.എസ്.ബി. 2.0 സാങ്കേതികതയിലാണ് പെന്‍െ്രെഡവ് പ്രവര്‍ത്തിക്കുന്നത്. വൈഫൈയുമായി കണക്ട് ചെയ്യുമ്പോള്‍ പാസ്‌വേഡ് ഉപയോഗിച്ച് പെന്‍ഡ്രൈവ് സുരക്ഷിതമാക്കുകയും ചെയ്യാം.




Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.