Latest News

ബാങ്ക് കൊള്ള: ഓട്ടോ ഡ്രൈവര്‍ മലപ്പുറത്ത്‌ പിടിയില്‍

കാസര്‍കോട്:[www.malabarflash.com] കൂഡ്‌ലു സഹകരണ ബാങ്ക് കൊള്ളയടിച്ച കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവറെ മലപ്പുറം പെരുമ്പടപ്പ് പൊലീസ് ശനിയാഴ്ച അര്‍ദ്ധരാത്രി കസ്റ്റഡിയിലെടുത്തു. കാസര്‍കോട്ടുകാരനായ ഓട്ടോ ഡ്രൈവര്‍ രതീഷി(23) നെയാണ് പെരുമ്പടപ്പ് എസ്.ഐ ഷിനോദ് കസ്റ്റഡിയിലെടുത്തത്.

പെരുമ്പടപ്പില്‍ ശനിയാഴ്ച അര്‍ദ്ധരാത്രി സംശയസാഹചര്യത്തില്‍ കണ്ടതിനാല്‍ ചോദ്യം ചെയ്തപ്പോള്‍ കാസര്‍കോട് സ്വദേശിയാണെന്ന് പറഞ്ഞു. എവിടെയാണെന്ന് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞില്ല. അതിനാല്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. വിശദമായ ചോദ്യം ചെയ്യലിലാണ് ബാങ്ക് കൊള്ളയുമായി ബന്ധമുണ്ടെന്ന് പൊലീസിന് ബോധ്യമായത്. ഇതോടെ വിവരം കാസര്‍കോട്ടെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. പൊലീസ് സംഘം മലപ്പുറത്തേക്ക് പുറപ്പെട്ടതായി അറിയുന്നു.
കൊള്ളസംഘത്തെ ഓട്ടോയില്‍ കൊണ്ടുപോയതും രക്ഷപ്പെടാന്‍ സഹായിച്ചതും താനാണെന്ന് രതീഷ് വെളിപ്പെടുത്തിയതായി അറിയുന്നു. കൂടാതെ സംഘത്തോടൊപ്പം തമിഴ്‌നാട്ടിലെ ചില ഒളിത്താവളങ്ങളില്‍ കഴിഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്. അവിടെ നിന്നും നേരെ ഗുരുവായൂരിലേക്ക് പുറപ്പെട്ട രതീഷ് ഒരു സുഹൃത്തിനെ കണ്ട് ഒളിത്താവളം ഒരുക്കാനാണ് പെരുമ്പടപ്പില്‍ എത്തിയതെന്നാണ് വിവരം.
കേസിലെ നാലുപ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ മൂന്നുപേര്‍ ബാങ്ക് കൊള്ളയില്‍ നേരിട്ട് പങ്കാളികളാണ്. ചൗക്കിയിലെ മുജീബ് അടക്കം ഏതാനും പേരെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊള്ളയടിച്ച സ്വര്‍ണത്തില്‍ 7കിലോ 109 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുക്കാനായത്. ഒമ്പതരക്കിലോ സ്വര്‍ണ്ണം ഇനിയും കണ്ടെടുക്കാനുണ്ട്. 

മുജീബിന്റെയും സുഹൃത്തുക്കളുടേയും കയ്യിലാണ് ബാക്കിയുള്ള സ്വര്‍ണ്ണാഭരണങ്ങളെന്നാണ് സംശയിക്കുന്നത്. മുജീബിനെ കണ്ടെത്താനായി പൊലീസ് സംഘം ഊര്‍ജിതമായി അന്വേഷണം നടത്തിവരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.