Latest News

ധനികരായ ഇന്ത്യക്കാര്‍: മലയാളികളില്‍ എം.എ. യൂസഫലി ഒന്നാമത്‌

ദുബായ്:[www.malabarflash.com] ലോകത്തിലെ ധനികരായ ഇന്ത്യക്കാരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ എം.എ. യൂസഫലി ഒന്നാമത്. മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍. നൂറുപേരുടെ പട്ടികയില്‍ രവി പിള്ളയാണു മലയാളി ധനികരില്‍ രണ്ടാമത്. ദിലീപ് സാങ്‌വി ഇന്ത്യക്കാരായ ധനികരില്‍ രണ്ടാമന്‍. മുകേഷ് അംബാനിയുടെ ആസ്തി 18.9 ബില്യന്‍ ഡോളര്‍ (ഏകദേശം 125 ലക്ഷം കോടി രൂപ). പട്ടികയില്‍ 24–ാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്തി 3.7 ബില്യന്‍ ഡോളര്‍ (24,494 കോടി രൂപ). സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയായ ദിലീപ് സാങ്‌വിക്കു 18 ബില്യന്‍ ഡോളറിന്റെ ആസ്തിയുണ്ട്.

അസിം പ്രേംജി 15.9 ബില്യന്‍ ഡോളറുമായി മൂന്നാം സ്ഥാനത്താണ്. ഹിന്ദുജ ബ്രദേഴ്‌സ്, പല്ലോന്‍ജി മിസ്ത്രി, ശിവ്‌നാടാര്‍ തുടങ്ങിയവരാണു ഫോര്‍ബ്‌സ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്തുള്ളവര്‍. രവി പിള്ള നാല്‍പതാം സ്ഥാനത്താണ് (2.4 ബില്യന്‍ ഡോളര്‍). സണ്ണി വര്‍ക്കി (47–ാം സ്ഥാനം, രണ്ട് ബില്യന്‍ ഡോളര്‍). ക്രിസ് ഗോപാലകൃഷ്ണന്‍ (67–ാം സ്ഥാനം, 1.7 ബില്യന്‍ ഡോളര്‍). ആസാദ് മൂപ്പന്‍ (81–ാം സ്ഥാനം, 1.5 ബില്യന്‍ ഡോളര്‍), പി.എന്‍.സി. മേനോന്‍ (91–ാം സ്ഥാനം, 1.2 ബില്യന്‍).

കഴിഞ്ഞ വര്‍ഷം നാല്‍പതാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ ആദ്യ 25ല്‍ സ്ഥാനം പിടിച്ചു. 170 ദശലക്ഷം ഡോളറിനു ലണ്ടനിലെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് കെട്ടിടം വാങ്ങിയ അദ്ദേഹം ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. എബ്രയര്‍ ലീഗസി 600 ജെറ്റ് വിമാനം വാങ്ങിയ യൂസഫലി ഉടന്‍ ഗള്‍ഫ്‌സ്ട്രീം 550 എന്ന വിമാനം സ്വന്തമാക്കാന്‍ പദ്ധതിയിടുന്നതായി ഫോബ്‌സ് മാഗസിന്‍ പറയുന്നു. 

പട്ടികയിലുള്ള വിദേശ ഇന്ത്യക്കാരില്‍ ഒന്‍പതുപേര്‍ യുഎഇയില്‍ നിന്നാണ്. മിക്കി ജഗ്തിയാനി (17), യൂസഫലി (24), രവി പിള്ള (40), സണ്ണി വര്‍ക്കി (47), സുനില്‍ വാസ്‌വാനി (48), ബി.ആര്‍. ഷെട്ടി (66), ആസാദ് മൂപ്പന്‍ (81), പി.എന്‍.സി. മേനോന്‍ (91), രഘുവീന്ദര്‍ കടാരിയ (100) എന്നിവരാണു പട്ടികയിലെ യുഎഇ വ്യവസായികള്‍.





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.