എന്തൊക്കെ മാറിയാലും ചില സംഗതികള്‍ തുടരുമെന്ന് നമ്മള്‍ പ്രതീക്ഷിക്കാറുണ്ട്. അതിലൊന്നായിരുന്നു അടിസ്ഥാന വര്‍ണ്ണങ്ങളില്‍ തെളിയുന്ന ഗൂഗിളിന്റെ ലോഗോ. ഇപ്പോള്‍ അതും മാറിയിരിക്കുന്നു. ഗൂഗിള്‍ ലോഗോ പരിഷ്‌ക്കരിച്ചിരിക്കുന്നു.[www.malabarflash.com]
ഗൂഗിള്‍ എന്നത് ഇനി മുതല്‍ 'ആല്‍ഫബറ്റ്' എന്ന പുതിയ മാതൃകമ്പനിയുടെ ഭാഗമായിരിക്കുമെന്ന് അടുത്തയിടെയാണ് പ്രഖ്യാപിക്കപ്പെട്ടത്. ഗൂഗിളിന്റെ പുതിയ സിഇഒ ആയി ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചയ് നിയമിക്കപ്പെടുകയും ചെയ്തു.
സുന്ദര്‍ പിച്ചയ് ഗൂഗിള്‍ മേധാവിയായ ശേഷം സംഭവിക്കുന്ന ഏറ്റവും നാടകീയമായ മാറ്റമാണ് ലോഗോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇനി മുതല്‍ പുതിയ ലോഗോ ആയിരിക്കുമെന്ന് ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗിലാണ് പ്രഖ്യാപിച്ചത്. പോയകാലത്ത് ഗൂഗിള്‍ ലോഗോയ്ക്ക് സംഭവിച്ച മാറ്റങ്ങള്‍ വ്യക്തമാക്കുന്ന യുട്യൂബ് വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

'കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഉത്പന്നങ്ങളുടെ ശ്രേണി മുതല്‍ ലുക്കും ഫീലും വരെ, ഏറെ മാറ്റങ്ങള്‍ ഗൂഗിളിന് സംഭവിച്ചിട്ടുണ്ട്' - ഔദ്യോഗിക ബ്ലോഗില്‍ ഗൂഗിള്‍ പ്രോഡക്ട് മാനേജ്‌മെന്റ് വൈസ്പ്രസിഡന്റ് തമാര്‍ യഹോഷുവയും യൂസര്‍ എക്‌സ്പിരിയന്‍സ് ഡയറക്ടര്‍ ബോബി നാഥും പറഞ്ഞു. പുതിയ കാലത്തെ പ്രതിഫലിപ്പിക്കാനാണ് ഇപ്പോഴത്തെ മാറ്റമെന്നും ബ്ലോഗ്‌പോസ്റ്റ് പറയുന്നു.
ലോഗോ മാത്രമല്ല, ഗൂഗിളിന്റെ ഔദ്യോഗിക ഐക്കണും മാറുന്നതായി ബ്ലോഗ് പോസ്റ്റ് പറഞ്ഞു. ഇത്രകാലവും നീലനിറത്തിലുള്ള ചെറിയക്ഷരം 'g' ആയിരുന്നു ഐക്കണെങ്കില്‍, ഇനി മുതല്‍ നാല് നിറങ്ങളിലുള്ള വലിയക്ഷരം 'G' ആയിരിക്കും ഗൂഗിള്‍ ഐക്കണ്‍.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment