Latest News

പത്തൊമ്പതുകാരന്റെ ചെവിയില്‍ നിന്ന് കണ്ടെത്തിയത് ഇരുപത്താറ് പാറ്റകളെ

മെല്‍ബണ്‍: [www.malabarflash.com] ചെവി വേദനയുമായി എത്തിയ ലീ എന്ന പത്തൊമ്പതുകാരന്‍ ഡോക്ടര്‍ പറഞ്ഞത് കേട്ട് ഞെട്ടി. തന്റെ ചെവിക്കുള്ളില്‍ വസിക്കുന്നത് ഇരിപത്താറ് പാറ്റകളാണെന്നായിരുന്നു ഡോക്ടര്‍ വെളിപ്പെടുത്തിയത്.

സഹിക്കാനാകാത്ത ചെവി വേദനയുമായാണ് അര്‍ദ്ധരാത്രിയില്‍ താന്‍ ഉറക്കമുണര്‍ന്നതെന്ന് ലീ ഡോക്ടര്‍മാരോട് വ്യക്തമാക്കി. കൈ ചെവിയിലേക്ക് ഇടുമ്പോള്‍ എന്തോ ഒന്ന് അകത്തേക്ക് കയറിപ്പോകുന്നതായി തനിയ്ക്ക് അനുഭവപ്പെട്ടതായി ഇയാള്‍ പറഞ്ഞു. കൂട്ടുകാര്‍ ചെവിയില്‍ നോക്കിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല.

എന്‍ഡോസ്‌കോപ്പിയിലൂടെയാണ് ഇയാളുടെ ചെവിയില്‍ പാറ്റകളുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ലീയുടെ ചെവിയ്ക്കുളളില്‍ എത്തിയ ഒരു പെണ്‍ പാറ്റ മുട്ടയിട്ടാണ് ഇവയുടെ എണ്ണം പെരുകയത്. 

സമയത്ത് ആശുപത്രിയില്‍ എത്തിയില്ലായിരുന്നെങ്കില്‍ സ്ഥിതി വഷളായേനെ എന്നും ഡോക്ടര്‍മാര്‍ പറയുന്നു. പാറ്റകള്‍ മൂലം ഇയാളുടെ ചെവിയ്ക്ക് നീര്‍വീക്കവും ഉണ്ടായി. ഇയര്‍ കനാലിലെ ത്വക്കിന് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.